Friday May 29th, 2020 - 5:40:am

നിയമം ലംഘിച്ചവർക്കെതിരെ ലാത്തിവീശിയില്ല : ഉപദേശിച്ച് വിടുക മാത്രമാണ് ചെയ്തത് : യതീഷ് ചന്ദ്ര

Anusha Aroli
നിയമം ലംഘിച്ചവർക്കെതിരെ ലാത്തിവീശിയില്ല : ഉപദേശിച്ച് വിടുക മാത്രമാണ് ചെയ്തത് : യതീഷ് ചന്ദ്ര

കണ്ണൂർ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യമെങ്ങും ലോക് ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നേരിട്ടും അല്ലാതയും പലവട്ടം പറഞ്ഞതാണെന്നും നിയമം ലംഘിച്ചവർക്കെതിരെ ലാത്തിച്ചാർജ് നടത്തുന്നതിന് പകരം ഉപദേശിച്ച് ഏത്തമിടിപ്പിച്ച് വിടുകയായിരുന്നുവെന്നും ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്ര വ്യ ക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അഴീക്കലിൽ കൂട്ടം കൂടി നിന്നവരെ ഏത്തമിടിപ്പിച്ചു വിട്ട സംഭവം വിവാദമായതിനെ തുടർന്ന് ഐജി നടത്തിയ വകുപ്പുതല അന്വേഷണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എന്നാൽ എസ്.പിക്കെതിരെ ഉയർന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന നിലപാടിലാണ് അന്വേഷണ റിപ്പോർട്ടെന്നാണ് സൂചന.

കണ്ണൂർ ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്ര നിയമം ലംഘിക്കുകയും അധികാരം ദുർവിനിയോഗം ചെയ്യുകയും ചെയ്തുവെന്ന പരാതിയിൽ കഴമ്പുണ്ടെന്നാണ് ഉത്തരമേഖലാ റെയ്ഞ്ച് ഐജി സേതുരാമൻ ഡി.ഐ.ജിക്ക് റിപ്പോർട്ട് നൽകിയത്.

ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഏത്തമിടിച്ചതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.ഇതോടെയാണ് സംഭവത്തെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അപലപിച്ചത്. ഇതിനു ശേഷം ഡി.ഐ.ജി ലോക് നാഥ് ബെഹ്റയോട് റിപ്പോർട്ടും ആവശ്യപ്പെട്ടു. ഡി. ഐ. ജി യുടെ നിർദേശപ്രകാരമാണ് ഉത്തരമേഖലാ ഐജി സേതുരാമൻ വകുപ്പുതല അന്വേഷണം നടത്തിയത്.

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ണൂർ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ ബാധ്യതയുള്ള പോലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാൻ അധികാരമില്ലെന്ന് ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.

എസ് പി യുടെ നിർദ്ദേശാനുസരണം ഏത്തമിട്ടവർ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു സാഹചര്യത്തിലും പോലീസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂർ എസ് പി യെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥൻ പരസ്യമായി ശിക്ഷ വിധിക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കണ്ടത്.

നിയമം കർശനമായി നടപ്പിലാക്കണം. എന്നാൽ ശിക്ഷ പോലീസ് തന്നെ നടപ്പിലാക്കുന്നത് പോലീസ് ആക്റ്റിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാൻ പോലീസിന് അധികാരമില്ല. വീട്ടിൽ സുരക്ഷിതരായിരിക്കണമെന്ന സർക്കാർ നിർദ്ദേശം കൃത്യമായി അനുസരിക്കണമെന്ന് കമ്മീഷൻ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

English summary
kannur sp yatheesh chandra about covid 19 violators
topbanner

More News from this section

Subscribe by Email