Wednesday April 1st, 2020 - 1:13:am
topbanner

കണ്ണൂരില്‍ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് എട്ട് പേർക്ക് പരിക്ക്

RA
കണ്ണൂരില്‍ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് എട്ട് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂര്‍ പാനൂരില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം. അപകടത്തില്‍ കുട്ടികള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.. മതിലിലിടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച രാവിലെ ഒമ്പതരയേടെയായിരുന്നു സംഭവം. ചൊക്ലി നെടുമ്പ്രം രാമകൃഷ്ണ എൽപി സ്കൂളിലെ
വിദ്യാർഥികളുമായി സഞ്ചരിച്ച ഓട്ടോ ആണ് മറിഞ്ഞത്.

ഓട്ടോ ഡ്രൈവറും അധ്യാപികയുമടക്കം എട്ട് പേരാണ് വണ്ടിയിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English summary
kannur school bus accident eight people injury
topbanner

More News from this section

Subscribe by Email