Friday July 10th, 2020 - 6:32:am

ഭർത്താവ് തീകൊളുത്തിയ യുവതി കണ്ണൂരിൽ ചികിത്സയിലിരിക്കെ മരിച്ചു

NewsDesk
ഭർത്താവ് തീകൊളുത്തിയ യുവതി കണ്ണൂരിൽ ചികിത്സയിലിരിക്കെ മരിച്ചു

കണ്ണൂര്‍: ഭർത്താവ് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കുടുംബ കലഹത്തെ തുടർന്ന് ഭര്‍ത്താവ് തിന്നര്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച യുവതി ദിവസങ്ങളായി ചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂർ ചാലാട് സ്വദേശിനിയും നഴ്‌സുമായ രാഖി (25) യാണ് തിങ്കളാഴ്ച്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രണ്ടാഴ്ച മുമ്പാണ് രാഖിയെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചത്. ഭര്‍ത്താവ് സന്ദീപ് തന്നെ തിന്നര്‍ ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്ന് രാഖി മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.

സംഭവം നടന്നതിനു ശേഷം ഏതാനും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് രാഖിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ ഭീഷണിപ്പെടുത്തിയതിനാലാണ് തുടക്കത്തില്‍ സംഭവം മൂടിവെച്ചത്. സന്ദീപിന്റെ പേര് പറഞ്ഞാല്‍ ഒന്നര വയസ്സുള്ള മകളേയും കൊല്ലുമെന്നായിരുന്നു ഭീഷണി. 

നഴ്‌സ് കൂടിയായ രാഖി തന്നെ ചികിത്സിച്ച ഡോകടര്‍മാര്‍ നാലു ദിവസം മാത്രമേ ജീവന്‍ നിലനില്‍ക്കൂവെന്ന് പറയുന്നത് കേട്ടതോടെയാണ് ഭര്‍ത്താവിനെതിരെ മരണമൊഴി നല്‍കിയത്. ചാലയിലെ ബിന്ദു-രാജീവന്‍ ദമ്പതികളുടെ മകളാണ് മരിച്ച രാഖി. സഹോദരന്‍: രാഹുല്‍. അക്രമം നടത്തിയ ഭർത്താവ് സന്ദീപിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. വളപട്ടണം പൊലിസാണ് കേസന്വേഷിക്കുന്നത് 'കണ്ണൂർ ഡി.വൈ.എസ്.പി പി.പി സദാനന്ദൻ അന്വേഷണത്തിന് നേതൃത്യം നൽകി. 

Read more topics: kannur, murder, arrest,
English summary
kannur rakhi murder husband sandheep arrested
topbanner

More News from this section

Subscribe by Email