Sunday December 15th, 2019 - 8:44:pm
topbanner

സംസ്ഥാന സ്കൂൾ കായികമേള : പഴുതുകളില്ലാത്ത സുരക്ഷയൊരുക്കി കയ്യടിനേടി ക്രമസമാധാനപാലകർ

NewsDesk
സംസ്ഥാന സ്കൂൾ കായികമേള : പഴുതുകളില്ലാത്ത സുരക്ഷയൊരുക്കി കയ്യടിനേടി ക്രമസമാധാനപാലകർ

കണ്ണൂർ: കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ രാപ്പകൽ ഇല്ലാതെ സുരക്ഷയൊരുക്കി ലോ ആൻറ് ഓർഡർ ക്രമസമാധാനത്തിൻെറ പ്രവർത്തനം ശ്രദ്ധേയമായി. കണ്ണപുരം എസ്.ഐ ബിജു പ്രകാശ് ചെയർമാൻ പ്രദീപ് ഐ.പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ കായികമേളയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി അണിനിരന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

kannur police force state school athletic meet

മാങ്ങാട്ട്പറമ്പ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ഒരുക്കിയ കനത്ത സുരക്ഷയ്ക്ക് പുറമെ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികളുടെ താമസ സ്ഥലത്തും പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

പത്ത് കേന്ദ്രങ്ങളായാണ് കുട്ടികളെ താമസിപ്പിച്ചിരുന്നത്. പെൺകുട്ടികൾ താമസിക്കുന്നിടത്ത് നീരിക്ഷണത്തിന് പുറമെ രണ്ട് വനിതാ പോലീസുകാരെ വീതം സജ്ജമാക്കിയിരുന്നു. മെഡിക്കൽ ടീമിന്റെ സുഖമായ നടത്തിപ്പിനായി ഗതാഗത നിയന്ത്രണവും പോലീസ് ഭംഗിയായി നിർവഹിച്ചു.

kannur police force state school athletic meet

കായികമേള കഴിഞ്ഞ് എല്ലാദിവസം വൈകുന്നേരം രാജേഷ് എം.എൽ.എ മേൽനോട്ടത്തിൽ ക്രമസമാധാന കമ്മിറ്റിയുടെ വിവരങ്ങൾ വിലയിരുത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നതായി അത് പ്രവർത്തനത്തെ കൂടുതൽ സുഗമമാക്കിയെന്നും ക്രമസമാധാനം കൺവീനർ സുബൈർ. കെ.കെ കേരളാ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

കായിക മേളയുടെ ഉദ്ഘാടനം ദിവസം നൂറ് പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്. ഒപ്പം കെ.പി.ആർ.ജി.എസ്.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയർമാരും പോലീസിനൊപ്പം സേവനവുമായെത്തി.

kannur police force state school athletic meet

English summary
kannur police force state school athletic meet
topbanner

More News from this section

Subscribe by Email