Wednesday April 1st, 2020 - 1:37:pm
topbanner

കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ നേഴ്‌സിനെ ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് മർദ്ദിച്ച ഡോക്ടരെ സസ്‌പെന്റ് ചെയ്തു

NewsDesk
കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ നേഴ്‌സിനെ ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് മർദ്ദിച്ച ഡോക്ടരെ സസ്‌പെന്റ് ചെയ്തു

കണ്ണൂര്‍/പരിയാരം: ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച് ശസ്ത്രക്രിയക്കിടയില്‍ നേഴ്‌സിനെ മര്‍ദ്ദിച്ച് കയ്യൊടിച്ച ഡോക്ടരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം തലവന്‍ ഡോ.വി.കുഞ്ഞമ്പുവിനെയാണ് സസ്‌പെന്റ് ചെയ്തുകൊണ്ട് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ നാംദേവ് ഖൊബ്രഗാഡേ ഉത്തരവിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ 12 ന്  പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് റോസമ്മ മാണിയെ ശസ്ത്രക്രിയാ ഉപകരണം കൊണ്ട് മര്‍ദ്ദിച്ച് കയ്യൊടിച്ചു എന്ന പരാതിയലാണ് നടപടി. റോസമ്മ മാണി പ്രിന്‍സിപ്പാളിന് നല്‍കിയ പരാതിയെതുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ഡോ.എന്‍ റോയ് അന്വേഷണം നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ കണ്‍വീനറായി മൂന്നംഗ അന്വേഷണ സംഘത്തെ ഇത് സംബന്ധിച്ച അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെയാണ് സസ്‌പെന്‍ഷന്‍.

Read more topics: pariyaram, medical college, doctor,
English summary
kannur pariyaram medical college doctor suspension
topbanner

More News from this section

Subscribe by Email