Tuesday March 31st, 2020 - 10:19:pm
topbanner

ഭരണകൂട ഭീകരതക്കെതിരെ ആഞ്ഞടിച്ച് ജെഎൻയു സമരനായിക ഐഷി ഘോഷ്

Anusha Aroli
ഭരണകൂട ഭീകരതക്കെതിരെ ആഞ്ഞടിച്ച് ജെഎൻയു സമരനായിക ഐഷി ഘോഷ്

കണ്ണൂർ: ഭരണകൂട നയ വൈകല്യങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്ന വിദ്യാർഥി സമൂഹത്തെ ഭരണ കർത്താക്കൾക്ക് എന്നും പേടിയായിരുന്നുനെന്ന് ജെ എൻ യു സമര നായിക ഐഷി ഘോഷ്. പോരാട്ട വീര്യം പകരുന്ന കാമ്പസ് രാഷ്ട്രീയത്തെ അതാണ് ഭരണകൂടം എന്നും ഭയപ്പെടുന്നത്. ക്രിയാത്മകമായ വെല്ലുവിളികളാണ് അവർ ഉയർത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിദ്യാർഥി ക്ഷേമത്തിനായി അടക്കുന്ന പണം ഉപയോഗിച്ച് ആസ്ഥാന മന്ദിരങ്ങൾ പണിയുന്നതിന്റെ തിരക്കിലാണ് ഭരണ പാർട്ടി. പതിറ്റാണ്ടിലേറെ ഗുജറാത്തിലും ആറ് വർഷത്തിനപ്പുറം ഇന്ത്യയെയും ഭരിച്ചിട്ടും ഭരണ നേട്ടങ്ങൾ മറച്ച് വെക്കാൻ മതിൽ പണിയേണ്ട അവസ്ഥ ചൂണ്ടികാട്ടുമ്പോൾ വിദ്യാർഥി സമൂഹത്തെ രാജ്യ ദ്രോഹികളാക്കി മാറ്റുന്ന പ്രവണതയാണ് ഉള്ളത്.

ഇതൊക്കെയാണ് വിദ്യാർഥി സമൂഹം തെരുവിലേക്കിറങ്ങേണ്ടുന്ന അവസ്ഥ സംജാതമാക്കുന്നത്. സർഗാത്മക ചിന്തകൾ പകരുന്ന ജവഹർലാൽ നെഹ്‌റു സർവ്വകലാ ശാലയിൽ ഏറ്റവും കുറഞ്ഞ തോതിലുള്ള ഫീസാണ് ഏർപ്പെടുത്തിയിരുന്നത്. ക്രിയാത്മക വിദ്യാഭ്യാസത്തെ ഭയപെടുത്തുന്നതിനാലാണ് ഭരണകൂടം ഇവിടെ ഫീസ് വർദ്ധനവ് ഏർപെടുത്തിയത്. ഇതിനെതിരെ ചോദ്യം ചെയ്‌താൽ അതെങ്ങിനെ രാജ്യദ്രോഹമാകുമെന്നും ഐഷി ചോദിച്ചു.

വിദ്യാർത്ഥികൾക്കെതിരെയുള്ള ഭരണകൂട അക്രമോൽസുകതയെ വിശദീകരിച്ച് മുൻ ജെ എൻ യു യൂണിയൻ അംഗം അമലും മറ്റൊരു സംബോധന തലമൊരുക്കിയിരുന്നു. പി എം ആരതി മോഡറേറ്ററായിരുന്നു.

Read more topics: kannur, kicf,aishi gosh
English summary
kannur kicf aishi gosh about student union
topbanner

More News from this section

Subscribe by Email