Sunday February 23rd, 2020 - 2:14:pm
topbanner

പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ ഭർതൃമതിയായ യുവതിയും കാമുകനും കണ്ണൂരിൽ അറസ്റ്റിൽ

NewsDesk
പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച്  ഒളിച്ചോടിയ ഭർതൃമതിയായ യുവതിയും കാമുകനും കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ: ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി​യെ​യും കാ​മു​ക​നെ​യും കേ​ള​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത ഇ​രു​വ​രെ​യും തലശേരികോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേളകം സ്വദേശിനിയായ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. നവംബർ മാസമാണ് കേളകം നെ​ല്ലി​യോ​ടി സ്വ​ദേ​ശി​യാ​യ യു​വ​തി​യും മണത്തണ ഒ​റ്റ​പ്ലാ​വ് സ്വ​ദേ​ശി​യാ​യ യു​വാ​വും നാ​ടു​വി​ട്ട​ത്. ഭ​ർ​ത്താ​വി​ന്‍റെ വീട്ടിലെഅ​യ​ൽ​വാ​സി​യും വീട്ടിലെ നിത്യ സന്ദർശകനുമായയു​വാ​വി​നൊ​പ്പ​മാ​ണു യു​വ​തി ഒ​ളി​ച്ചോ​ടി​യ​ത്.

ഒ​രു മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ഇ​വ​രെ കഴിഞ്ഞ ദിവസം പു​ല​ർ​ച്ചെവയനാട് പു​ൽ​പ്പ​ള്ളി​യി​ൽ വ​ച്ചാ​ണ് കേ​ള​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇവർ ഭാര്യാഭർത്താക്കൻമാരായി ഇവിടെ ഒളിച്ചു താമസിക്കുകയായിരുന്നു. അമ്മയുടെസം​ര​ക്ഷ​ണം ല​ഭി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ​തി​നാ​ൽ കു​ഞ്ഞി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ കോടതി രണ്ടാഴ്ചത്തേക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

Read more topics: kannur, kelakam, house wife, arrested,
English summary
kannur kelakam house wife run away with lover
topbanner

More News from this section

Subscribe by Email