Monday August 10th, 2020 - 2:17:pm

കണ്ണൂർ കടമ്പൂരിൽ സി പി എം അക്രമം : മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്

NewsDesk
കണ്ണൂർ കടമ്പൂരിൽ സി പി എം അക്രമം : മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്

കണ്ണൂർ/കാടാച്ചിറ: കടമ്പൂരിൽ സി പി എം അക്രമം. മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്. കടമ്പൂർ ഹൈസ്കൂളിന് സമീപത്തെ രാജീവ് ഭവൻ സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അഭിനവ്, കടമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ അനിൽ കുമാർ, യൂത്ത് കോൺഗ്രസ്സ് കടമ്പൂർ മണ്ഡലം സെക്രട്ടറി ശ്രീരാഗ് എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കടമ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സോനയുടെ മകനാണ് അഭിനവ്. കാടാച്ചിറയിൽ നടന്ന കോൺഗ്രസ്സ് പ്രകടനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുംമ്പോഴാണ് ഒരു സംഘം സി പി എം പ്രവർത്തകർ അഭിനവിനെ മർദ്ദിച്ചത്. തലയ്ക്ക് പരിക്കേറ്റ അഭിനവ് അടിയുടെ ആഘാതത്തിൽ ബോധരഹിതനായി. ഇതിന് ശേഷമാണ് ശ്രീരാഗിനും, അനിൽകുമാറിനും നേരെ അക്രമം നടന്നത്.

പരിക്കേറ്റ മൂവരും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.കടമ്പൂരിലെ രാജീവ് ഭവനിൽ അതിക്രമിച്ച് കയറിയ സി പി എം -ഡിവൈഎഫ്ഐ പ്രവർത്തകർ രാജീവ് ഭവന്റ ജനൽചില്ലുകൾ അടിച്ചു തകർത്തു. കടമ്പൂരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്ന് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി.ഒ രാജേഷ് പറഞ്ഞു. അക്രമത്തിൽ പങ്കാളികളായ സി പി എം പ്രവർത്തകർക്കെതിരെ നടപടി പൊലീസ് സ്വീകരിക്കണമെന്നും സി ഒ രാജേഷ് ആവശ്യപ്പെട്ടു.

Read more topics: kannur, kadambur, cpm, congress,
English summary
kannur kadambur cpm congress issue
topbanner

More News from this section

Subscribe by Email