കണ്ണൂര്‍: പരീക്ഷണപ്പറക്കലിനു സജ്ജമായിക്കൊണ്ടിരിക്കുന്ന കണ്ണൂര്‍ വിമാനത്താവള പദ്ധതിക്കു മന്ത്രി കെ. ബാബുവിന്റെ രാജി തിരിച്ചടിയായി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതലയുള്ള മന്ത്രി രാജിവച്ചതു പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണം വീണ്ടും പ്രതിസന്ധിയില്‍. വിമാനത്താവളം നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടിറങ്ങിയ മന്ത്രിയായിരുന്നു ബാബു. ഫെബ്രുവരി ആദ്യവാരം പരീക്ഷണ പറക്കല്‍ നടത്തുകയും സെപ്റ്റംബറോടെ രാജ്യാന്തര വിമാന സര്‍വീസ് ആരംഭിക്കാനുമായിരുന്നു തീരുമാനം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വിമാനത്താവളത്തിന്റെ സാങ്കേതിക സംവിധാനങ്ങള്‍ പരിശോധിക്കാനിരിക്കെയാണു മന്ത്രി രാജിവയ്ക്കുന്നത്. വിമാനത്താവള നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും സജീവമായി ഇടപെടുകയും മുന്നോട്ടുള്ള നീക്കത്തിനു വഴി തുറന്നിടുകയും ചെയ്തതു മന്ത്രി ബാബുവാണ്.
പദ്ധതി പ്രവര്‍ത്തനം ഇടയ്ക്കിടെ അവലോകനം ചെയ്യുകയും ആവശ്യമായ മാര്‍ഗനിര്‍ദേശം അദ്ദേഹം നല്‍കുകയും ചെയ്തിരുന്നു. മന്ത്രി മാറുന്നതോടെ പരീക്ഷണ പ്പറക്കലും ഉദ്ഘാടനവും അനിശ്ചിതമായി നീളുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
പരീക്ഷണ പ്പറക്കലിനു വ്യോമയാന ഡയറക്ടറുടെ അനുമതി ആവശ്യമാണ്. വ്യോമയാന വകുപ്പിലെ വിദഗ്ധസംഘം ഈമാസം 23, 24 തീയതികളില്‍ പരിശോധനയ്ക്കായി വിമാനത്താവളത്തിലെത്തുമെന്നാണു കിയാല്‍ അധികൃതര്‍ അറിയിച്ചതെങ്കിലും 26ന് ശേഷമേ എത്തുകയുള്ളൂവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
സുരക്ഷാക്രമീകരണം സംബന്ധിച്ച 19 പരിശോധനാ മാനദണ്ഡങ്ങള്‍ വ്യോമയാന ഡയറക്ടറേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്. 2,400 മീറ്റര്‍ റണ്‍വേയാണ് ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുളളത്. ഇതിന്റെ 1,500 മീറ്റര്‍ ഭാഗം പ്രത്യേകം അടയാളപ്പെടുത്തിയായിരിക്കും പരീക്ഷണപ്പറക്കലിന് ഉപയോഗിക്കുക.
കൊച്ചി ഹോം സ്റ്റേ കൂട്ടബലാത്സംഗം; പോലീസ് ഉദ്യോഗസ്ഥന്റെ മകന് കീഴടങ്ങി