Monday September 16th, 2019 - 5:57:am
topbanner
Breaking News
jeevanam

10 ലക്ഷം യാത്രക്കാരുമായി കണ്ണൂര്‍ എയര്‍പോര്‍ട്ട് കൂടുതല്‍ ഉയരങ്ങളിലേക്ക്: താരമായത് ദുര്‍ഗ തോട്ടെൻ

Anusha Aroli
10 ലക്ഷം യാത്രക്കാരുമായി കണ്ണൂര്‍ എയര്‍പോര്‍ട്ട് കൂടുതല്‍ ഉയരങ്ങളിലേക്ക്: താരമായത് ദുര്‍ഗ തോട്ടെൻ

കണ്ണൂര്‍:അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. 9 മാസത്തിനുള്ളില്‍ 10 ലക്ഷം യാത്രക്കാരെന്ന ഉജ്വല നേട്ടം കൈവരിച്ചിരിക്കുകയാണ് ഈ നവാഗത വിമാനത്താവളം.സിംഗപ്പൂരില്‍ താമസമാക്കിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദുര്‍ഗ്ഗ തോട്ടെനാണ് 10 ലക്ഷാമത്തെ യാത്രക്കാരി.

ദുര്‍ഗ്ഗയും അച്ഛന്‍ സതീശന്‍ തൊട്ടെന്‍ അമ്മ രജനി , സഹോദരന്‍ ആദിത്യന്‍ എന്നിവര്‍ വൈകിട്ട് 4 .0 ന് ഇന്‍ഡിഗോ വിമാനത്തില്‍ ആണ് കണ്ണൂരില്‍ എത്തിച്ചേര്‍ന്നത്.പയ്യുന്നൂരില്‍ ഉള്ള കുടുംബ വീട്ടില്‍ ഓണമുണ്ണാന്‍ എത്തിയത് കുടുംബം. എയപോര്‍ട്ട് സീനിയര്‍ ഒപ്പെറേഷന്‍സ് മാനേജര്‍ ശ്രീ രാജേഷ് പൊതുവാള്‍ ദുര്‍ഗ്ഗക്ക് മൊമെന്റോ നല്‍കി.

എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ലാന്‍ഡ് മാനേജര്‍ അജയകുമാര്‍ എയര്‌പോര്ട് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ വേലായുധന്‍ എംവി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അയര്‍പോര്‍ട് മാനേജര്‍ ചാള്‍സ് മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു . ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സ്‌നേഹ ഉപഹാരവും കുടുംബത്തിന് സമ്മാനിച്ചു.

വടക്കന്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ കണ്ണൂര്‍ എയര്‍പോര്‍ട്ട്. ഉത്തര കര്‍ണാടകയുടെ വികസന സ്വപ്നങ്ങള്‍ക്കും എയര്‍പോര്‍ട്ടിന്റെ വരവോടെ കൂടുതല്‍ വേഗം കൈവന്നിരിക്കുകയാണ്. അന്താരാഷ്ട്ര എയര്‍ലൈന്‍സുകളുടെ വരവോടെ ഇതിലും കൂടുതല്‍ യാത്രക്കാര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയം സമ്മാനിച്ച യാത്രക്കാര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നുവെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു.

English summary
kannur international airport have 10 lakh passengers
topbanner

More News from this section

Subscribe by Email