Monday March 30th, 2020 - 7:39:pm
topbanner

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് ക്ലാസ് ആരംഭിച്ചു

NewsDesk
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് ക്ലാസ് ആരംഭിച്ചു

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് ക്ലാസ് ആരംഭിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്തശേഷമുള്ള പ്രഥമ എംബിബിഎസ് ബാച്ചിനാണ് ഇന്ന് തുടക്കമായത്. ആദ്യദിനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം സംബന്ധിച്ച വിശദാംശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിശദീകരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനാവശ്യമായ പുസ്തകങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ എന്‍.റോയ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ ഡോ.എസ്.രാജീവ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.എം.കെ.ബാലചന്ദ്രന്‍, ഡോ.കെ.സുധാകരന്‍, ഡോ.എ.കെ.ജയശ്രീ, പിടിഎ പ്രസിഡന്റ് യു.വി സുധാകരന്‍, സെക്രട്ടറി ഡോ.ഷെറിന്‍ സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാര്‍ത്ഥികളിലെ മാനസിക സംഘര്‍ഷങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തില്‍ സൈക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ.കെ.വി.ദ്രുഹിന്‍ ക്ലാസെടുത്തു. ആള്‍ ഇന്ത്യാ ക്വാട്ടയില്‍ നിന്നും 15 പേരും സ്റ്റേറ്റ് മെറിറ്റില്‍ നിന്നും 85 പേരുമാണ് ഇത്തവണ പ്രവേശനം നേടിയത്.

അവസാനം പ്രവേശനം നേടിയ വിദ്യാര്‍ത്ഥിയുടെ റാങ്ക് 663 ആണ്. പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് രാവിലെ 10 മണിമുതല്‍ ആരംഭിച്ച എംബിബിഎസ് ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുത്തത്.

English summary
kannur, government, medical college, mbbs, class, started,
topbanner

More News from this section

Subscribe by Email