Wednesday October 27th, 2021 - 3:20:am

ക്രൂശിക്കരുത്; ഫ്ളാഷ് മോബിനിടെ പെണ്‍കുട്ടിയെ തല്ലിയ സ്ത്രീ ആരാണെന്ന് അറിയുമോ?

NewsDesk
ക്രൂശിക്കരുത്; ഫ്ളാഷ് മോബിനിടെ പെണ്‍കുട്ടിയെ തല്ലിയ സ്ത്രീ ആരാണെന്ന് അറിയുമോ?

പയ്യന്നൂര്‍ : ഫ്‌ളാഷ് മോബിലൂടെ ഗതാഗതം തടപ്പെടുത്തിയത് ചോദ്യം ചെയ്ത വീട്ടമ്മ ആരാന്ന് അറിയാമോ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകയും ഏഴോ സ്വദേശിയുമാണ് ഇവര്‍ ഐആര്‍പിസിയുടെ മുന്‍നിര പ്രവര്‍ത്തകയാണ്. ശരീരം തളര്‍ന്നുകിടക്കുന്നവരെ പരിചരിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണ് ഇവര്‍ ചെയ്യുന്ന പുണ്യ പ്രവര്‍ത്തി. മലദ്വാരത്തില്‍ നിന്ന് മലം എടുത്ത് മാറ്റുന്ന മഹത്തായ കര്‍മ്മമാണ് ഇവര്‍ ചെയ്യുന്നത്. എത്രയും വേഗം രോഗിയുടെ അടുത്ത് എത്താന്‍ പോകുമ്പോഴാണ് ഗതാഗത തടസം ഉണ്ടായത്.

ഈ സമയത്ത് രോഗിയുടെ ബന്ധുക്കള്‍ ഫോണ്‍ വിളിച്ചു കൊണ്ടിരുന്നു. ഇതോടെയാണ് വീട്ടമ്മയ്ക്ക് പ്രതികരിക്കേണ്ടതായി വന്നത്. സംഭവശേഷം വീട്ടമ്മയെ കൊണ്ട് വിദ്യാര്‍ഥി പ്രതിനിധികള്‍ മുമ്പാകെ മാപ്പു പറയിക്കാന്‍ ചിലരുടെ മധ്യസ്ഥതയില്‍ ശ്രമം നടന്നിരുന്നു.

തന്റെ നിലപാടിലും ഇടപെടലിലും തെറ്റുണ്ടെങ്കില്‍ ജനങ്ങളുടെ മധ്യത്തില്‍ വച്ച് മാപ്പ് പറയാമെന്നായിരുന്നു വീട്ടമ്മയുടെ നിലപാട്. ഇതോടെ വീട്ടമ്മയെ കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ എത്തിയ മധ്യസ്ഥര്‍ പിന്‍വാങ്ങി. എന്നാല്‍ ഫ്‌ളാഷ് മോബിലൂടെ ഗതാഗതം തടപ്പെടുത്തിയത് ചോദ്യം ചെയ്ത വീട്ടമ്മയെ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ വേട്ടയാടുകയാണ്.

സത്യം തിരിച്ചറിയുന്നവര്‍ വീട്ടമ്മയെ പരിഹസിച്ച നാവുകൊണ്ട് അവരെ പുകഴ്ത്തും.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിലായിരുന്നു വീട്ടമ്മയുടെ ആര്‍ജ്ജവ പൂര്‍വ്വമായ പ്രതികരണം ഉണ്ടായത്. പയ്യന്നൂരിനടുത്ത ഒരു എഞ്ചിനീയറിങ്ങ് കോളേജില്‍ നടക്കുന്ന പരിപാടിക്കുവേണ്ടിയാണ് വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ ഫ്‌ളാഷ് മോബുമായി രംഗത്തെത്തിയത്.

ജനങ്ങളുടെ പങ്കാളിത്തം ആവശ്യമില്ലാത്ത അക്കാദമിക്ക് പരിപാടിക്കാണ് ഗതാഗതം തടസപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് ഫ്‌ളാഷ് മോബ് അരങ്ങേറിയത്. ഇടുങ്ങിയ ബസ്റ്റാന്റും റോഡുമുള്ള പ്രദേശത്ത് അരമണിക്കൂറോളമാണ് ഗതാഗതം തടസപ്പെട്ടത്. ഫ്‌ളാഷ് മോബ് സംഘത്തിലെ ഒരു പെണ്‍കുട്ടിയുടെ കരണത്തടിച്ചാണ് ബസ് യാത്രക്കാരിയായ വീട്ടമ്മ പ്രതികരിച്ചത്.

പയ്യന്നൂരിൽ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ത്ഥിനിയെ വീട്ടമ്മ പരസ്യമായി മര്‍ദ്ദിച്ചു[വീഡിയോ]

കലാഭവന്‍ മണി പല ചീത്ത കൂട്ടുകെട്ടിലും പെട്ടിരുന്നതായി ദിലീപ്

ലിസ്സിയുമായി പിരിയാനുണ്ടായ കാരണം പ്രിയദര്‍ശന്‍ വെളിപ്പെടുത്തി

തല്ലി പല്ലുകൊഴിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ബാല 

Read more topics: flash mob, payyannur, bus stand,
English summary
kannur flash mobe house wife reason beat
topbanner

More News from this section

Subscribe by Email