Thursday June 4th, 2020 - 5:14:pm

കണ്ണൂരിൽ സ്ഥിതി ആശങ്കാജനകം: കൊവിഡ് വീണ്ടും സ്ഥിരീകരിച്ചത് പ്രവാസികൾക്ക്

RA
കണ്ണൂരിൽ സ്ഥിതി ആശങ്കാജനകം: കൊവിഡ് വീണ്ടും സ്ഥിരീകരിച്ചത് പ്രവാസികൾക്ക്

കണ്ണൂർ: കണ്ണൂരിൽ ഇതുവരെയായി കൊ വിഡ് സ്ഥിരീകരിച്ചത് 27 പേരായി ഉയർന്നതോടെ സ്ഥിതിഗതികൾ ആശങ്കയിലായി മൊകേരി സ്വദേശിയായ 25 കാരനും ശിവപുരം സ്വദേശിയായ 55 കാരനുമാണ് ഇന്നലെ കോവിഡ് - 19 ബാധ സ്ഥിരീകരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൊകേരി സ്വ ദേശി മാർച്ച് 22 ന് ദുബായിൽ നിന്നും കാർ മാർഗ്ഗം അബുദാബിയിലെത്തു കയും അവിടെ നിന്നും എത്തിഹാദ് എയർവേയ്സിന്റെ EY - 254 വിമാന മാർഗ്ഗം കരിപ്പൂർ വിമാനത്താവളത്തിലെത്തുകയും ചെയ്തു . അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ സ്വദേശമായ മൊകേരിയിൽ എത്തി . 23 ന് നേരിയ പനി അനുഭവപ്പെട്ടതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ഇദ്ദേഹത്തെ 108 ആംബുലൻസിൽ തലശ്ശേരി ജനറൽ ആശുപ്രതിയിലെത്തിച്ച് സവപരിശോധനയ്ക്ക് വിധേയനാക്കി .

ശിവപുരം സ്വദേശിയായ 55 കാരൻ മാർച്ച് 21 ന് ദുബായിൽ നിന്നും എമിറേറ്റ്സ് EK - 566 വിമാനമാർഗ്ഗം ബാംഗ്ലൂരിലെത്തി അവിടെയുള്ള ആകാശ് ഹോസ്പിറ്റലിൽ വെച്ച് സ്ക്രീനിങ്ങിന് വിധേയനായി . പിറ്റേന്ന് പുലർച്ചെ ബസ്സ്മാർഗ്ഗം വീട്ടിലെത്തിച്ചേർന്നു . മാർച്ച് 24 ന് നേരിയ പനി അനുഭവപ്പെട്ടതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ഇദ്ദേഹത്തെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാ ക്കിയിരുന്നു.

Read more topics: kannur, covid case ,report, pravasi
English summary
kannur covid case report pravasi
topbanner

More News from this section

Subscribe by Email