Tuesday October 15th, 2019 - 6:59:am
topbanner

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ 9 പ്രതികള്‍ക്ക് ജീവപര്യന്തം

RA
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ  9 പ്രതികള്‍ക്ക് ജീവപര്യന്തം

തലശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച്‌ ജീവപര്യന്തം തടവുകാരനായ സിപിഎം പ്രവര്‍ത്തകന്‍ അമ്പലക്കുളങ്ങര സ്വദേശി കെ.പി.രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പ്രതികള്‍ക്കും കോടതി ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.

15 വര്‍ഷം മുന്‍പ് നടന്ന കൊലപാതക കേസില്‍ ഇപ്പോഴാണ് വിചാരണ പൂര്‍ത്തിയാക്കി വിധിപറയുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരുമ്പുപാര കൊണ്ട് തലക്കടിയേറ്റ രവീന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.

ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകരായ പവിത്രന്‍, ഫല്‍ഗുനന്‍, കുഞ്ഞിപ്പറമ്ബത്ത് രഘു, സനല്‍ പ്രസാദ്, പി.കെ.ദിനേശന്‍, കൊട്ടക്ക ശശി, അനില്‍ കുമാര്‍, തരശിയില്‍ സുനി, പി.വി.അശോകന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

 പ്രോസിക്യൂഷനുവേണ്ടി 25 സാക്ഷികളെയും പ്രതിഭാഗത്തിനുവേണ്ടി രണ്ടു സാക്ഷികളെയുമാണ് വിസ്തരിച്ചത്. 17 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
kannur central jail murder casse court
topbanner

More News from this section

Subscribe by Email