Friday September 25th, 2020 - 9:28:am

സഹകരണ ബാങ്കുകൾ ചതിച്ചു : ആറളത്തെ ആദിവാസികളുടെ കശുവണ്ടി ചുളുവിലയിൽ ഇടത്തട്ടുകാർ തട്ടിയെടുക്കുന്നു

Anusha Aroli
സഹകരണ ബാങ്കുകൾ ചതിച്ചു : ആറളത്തെ ആദിവാസികളുടെ കശുവണ്ടി ചുളുവിലയിൽ ഇടത്തട്ടുകാർ തട്ടിയെടുക്കുന്നു

കണ്ണൂർ:കശുവണ്ടി മൊത്തമായി ശേഖരിക്കുന്നതിന് സൗകര്യം ഇല്ലാത്തതിനാൽ ആറളം പുരനധിധിവാസ മേഖലയിലെ ആദിവാസികൾ വില കുറച്ച് കശുവണ്ടി വിൽക്കാൻ നിർബന്ധിതരാവുന്നു. - ഇതിന് അടിയന്തിര പരിഹാരം ഉണ്ടാവണമെന്ന് അഖിലേന്ത്യ ആദിവാസി മഹാസഭ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായി സഹകരണ ബേങ്കുകൾ കശുവണ്ടി ശേഖരിക്കാൻ തുടങ്ങിയെങ്കിലും കർഷകർക്ക് ആയിരം രൂപയിൽ അധികം നൽകാൻ ഇവർ തയ്യാറാകുന്നില്ല.ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായി ആറളം ഫാമിലെ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർ ഭക്ഷ്യ സാധനങ്ങൾ വാങ്ങിക്കാൻ ഗതിയില്ലാത്ത അവസ്ഥയിലായി.

മാർക്കറ്റിൽ ഒരു കിലോ കശുവണ്ടിക്ക് 85- 90രൂപ വരെ നിലവിലുള്ളപ്പോൾ കീഴ്പള്ളിയിലെ മലഞ്ചരക്ക് കടയിൽ ഒരു കിലോ കശുവണ്ടി 40രൂപക്ക് വിൽക്കാൻ ആദിവാസികൾ നിർബന്ധിതമാവുന്ന സാഹചര്യമാണുള്ളത്.സഹകരണ ബാങ്കുകളുടെ ചതി കാരണം 'കർഷകരെ ചൂഷണം ചെയ്ത് ചില കച്ചവടക്കാർ കൊള്ളലാഭം കൊയ്യുകയാണ്.

കശുവണ്ടി ഉൾപ്പെടെയുള്ള മലഞ്ചരക്ക് ഉല്പന്നങ്ങൾ ശേഖരിക്കാൻ മലഞ്ചരക്ക് കടകൾ തുറന്ന് പ്രവർത്തിക്കാൻ അടിയന്തിരമായി അനുവാദം കൊടുക്കണമെന്ന് അഖിലേന്ത്യ ആദിവാസി മഹാസഭ കണ്ണൂർ ജില്ലാ സെക്രട്ടറി എം.കെ ശശി, ജില്ലാ പ്രസിഡന്റ് എ.കെ.ഷീജൻ എന്നിവർ ആവശ്യപ്പെട്ടു

English summary
kannur cashew sector crisis in aralam adivasi area
topbanner

More News from this section

Subscribe by Email