Friday October 22nd, 2021 - 8:03:am

ആറളം ഫാമിൽ നിന്നും കാട്ടാനകളെ വനത്തിലോടിച്ച് വിടൽ പൂർണ വിജയത്തിലേക്ക്

Anusha Aroli
ആറളം ഫാമിൽ നിന്നും കാട്ടാനകളെ വനത്തിലോടിച്ച് വിടൽ പൂർണ വിജയത്തിലേക്ക്

കണ്ണൂർ: ഇരിട്ടി ആറളം ഫാമിൽ തമ്പടിച്ചിരുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിടാനുള്ള ശ്രമം പൂർണമായി വിജയത്തിലേക്ക്. ഒൻപതു ദിവസമായി തുടരുന്ന ശ്രമത്തിനൊടുവിൽ 19 കാട്ടാനകളെയാണ് വനത്തിലേക്ക് തുരത്തി വിട്ടത്. ഇനി ഒരു ആന മാത്രമാണ് ഫാമിൽ അവശേഷിക്കുന്നതെന്ന് ദൗത്യത്തിന് നേതൃത്വം നൽകുന്ന വനം വകുപ്പ് അധികൃതർ അറിയിച്ചു. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞമാസം 26 നാണ് ആറളം ഫാമിലെ വാച്ചറായ നാരായണനെ കാട്ടാന അക്രമിച്ചു കൊന്നത്. ഇതിനെത്തുടർന്നുണ്ടായ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഫാമിന്റെ വിവിധ മേഖലകളിൽ തമ്പടിച്ചിരുന്ന കാട്ടാനകളെ തുരത്താൻ വനം വകുപ്പ് തീരുമാനിച്ചത്. ഫാമിൽ തമ്പടിച്ച ഇരുപതാനകളിൽ 19 കഴിഞ്ഞ ദിവസം തുരത്തി കാട്ടിലേക്ക് വിട്ടെങ്കിലും ഒരെണ്ണം വനപാലകർക്ക് പിടിനൽകാതെ ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു.

രണ്ടു ദിവസത്തിനുള്ളിൽ ഇതിനെയും കാടുകയറ്റാൻ ആകുമെന്നാണ് വനം വകുപ്പധികൃതർ പറയുന്നത്.കഴിഞ്ഞ 9 ദിവസമായി തുടരുന്ന പരിശ്രമത്തിൽ അഞ്ചു ഘട്ടങ്ങളിലായാണ് ഇത്രയും ആനകളെ കാട്ടിലേക്ക് വിടാനായത്. മോഴയാനകൾ ഉൾപ്പെടെ രണ്ടാനകൾ തിരികെ ഫാമിൽ എത്തിയെങ്കിലും ഇവയെവീണ്ടും ഓടിച്ചു കയറ്റി. രണ്ട് തവണ വനപാലകർക്കു നേരെ ആനകൾ പാഞ്ഞടുത്തു.

ഈ സമയം 12 ബോർ പമ്പ് ആക്ഷൻ ഗൺ ഉപയോഗിച്ച് ആകാശത്തേക്ക് വെടി ഉതിർത്താണ് ഇവർ രക്ഷപ്പെട്ടത്. ആറളം ഡി എഫ് ഒ എ, ഷജ്‌നയുടെ നേതൃത്വത്തിൽ റെയ്ഞ്ചർ സോളമൻ, ഡെപ്യൂട്ടി റെയ്ഞ്ചർ ജയേഷ് ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് ആനകളെ വനത്തിലേക്ക് തുരത്തി വിടാനുള്ള ശ്രമത്തിൽ പങ്കെടുക്കുന്നത്.

English summary
kannur aralam fam wild elephant attack
topbanner

More News from this section

Subscribe by Email