Saturday October 19th, 2019 - 10:07:am
topbanner

ആന്തൂർ നഗരസഭ ലൈസൻസ് നൽകാത്ത ഓഡിറ്റോറിയത്തിൽ നടന്ന വിവാഹങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകിയത് വിവാദത്തിൽ

NewsDesk
ആന്തൂർ നഗരസഭ ലൈസൻസ് നൽകാത്ത ഓഡിറ്റോറിയത്തിൽ നടന്ന വിവാഹങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകിയത് വിവാദത്തിൽ

കണ്ണൂർ: ആന്തൂർ നഗരസഭ ലൈസൻസ് നൽകാത്ത പാർത്ഥാസ് കൺവെൻഷൻ സെന്ററിൽ നടന്ന മൂന്ന് വിവാഹങ്ങൾക്ക് നഗരസഭാ അധികൃതർ സർട്ടിഫിക്കറ്റ് നൽകിയത് വിവാദമാകുന്നു. നഗരസഭ അംഗീകാരം നൽകാത്ത ഓഡിറ്റോറിയത്തിൽ നടന്ന വിവാഹങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകിയത് നിയമ വിരുദ്ധമാണെന്നാണ് വാദം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇക്കഴിഞ്ഞ ഒൻപതിന് തളിപ്പറമ്പിലെ പ്രമുഖനായ ഒരു കോൺഗ്രസ് നേതാവിന്റെ മകളുടെ വിവാഹം ഇവിടെ നടന്നിരുന്നു. വിവാഹ രജിസ്ട്രേഷനിൽ വീട്ടിൽ നിന്ന് വിവാഹം നടന്നതായി രേഖപ്പെടുത്തണമെന്ന് സാജൻ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

kannur anthoor municipality patha convention centre license

എന്നാൽ ഇത് വിസമ്മതിച്ച നേതാവ് ഉന്നത സമ്മർദ്ദം ഉപയോഗിച്ചാണ് മാര്യേജ് സർട്ടിഫിക്കറ്റ് നഗരസഭയിൽ നിന്ന് വാങ്ങിയത്. നിസാരമായ പ്രശ്നങ്ങൾ പറഞ്ഞ് ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചവർ വലിയ ക്രമക്കേടിന് കൂട്ടുനിന്നതും ചർച്ചയായിട്ടുണ്ട്. വിവാദങ്ങൾക്കിടയിൽ ആന്തൂർ നഗരസഭ സെക്രട്ടെറിയേയും എഞ്ചിനീയറേയും അടിയന്തിരമായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു.

anthoor municipality

പാർത്ഥാസ് കൺവെൻഷൻ സെന്റർ ഉടമ പാറയിൽ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണങ്ങളും വിവാദങ്ങളും കൊടുമ്പിരിക്കൊള്ളുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം ഇരുവരേയും അടിയന്തിരമായി വിളിപ്പിച്ചിരിക്കുന്നത്.

നാളെ രാവിലെ ഇവർ തിരുവനന്തപുരത്ത് എത്തും. വിവാദ സംഭവത്തിന്റെ പേരിൽ ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്ത് സാജന്റെ ആത്മഹത്യയെ തുടർന്ന് വിവാദത്തിലായ നഗര ഭരണാധികാരിയെ രക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് സർക്കാറിന്റെ നീക്കമെന്നും ആക്ഷേപമുയരുന്നുണ്ട്.

kannur anthoor municipality patha convention centre license

English summary
kannur anthoor municipality patha convention centre license
topbanner

More News from this section

Subscribe by Email