Thursday October 17th, 2019 - 1:34:pm
topbanner

പ്രവാസിയുടെ ആത്മഹത്യ; നഗരസഭ സെക്രട്ടറിയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

RA
പ്രവാസിയുടെ ആത്മഹത്യ;  നഗരസഭ സെക്രട്ടറിയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

കണ്ണൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ  ആന്തൂർ നഗരസഭാ സെക്രട്ടറിയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. ആന്തൂരിൽ ആത്മഹത്യ ചെയ്ത സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിന് പിന്നിൽ നഗരസഭാ സെക്രട്ടറിയാണെന്ന് അന്വേഷണ സംഘം പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ഗിരീഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

 മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കും വരെ അറസ്റ്റ് തടയണമെന്ന ആന്തൂർ നഗരസഭാ മുൻ സെക്രട്ടറിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. സസ്‌പെൻഷനിൽ കഴിയുന്ന എം കെ ഗിരീഷാണ് ഹർജി നൽകിയത്.

സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൺവെൻഷൻ സെന്ററിന് അനുമതി വൈകിപ്പിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ശ്രമം നടന്നുവെന്നും രേഖകളുടെ പ്രാഥമിക പരിശോധനയിൽ ഇത് വ്യക്തമായിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.

നഗരസഭയിലെ രേഖകൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു. മുനിസിപ്പൽ എഞ്ചിനീയർ അടക്കം ഓഡിറ്റോറിയത്തിന് അനുമതി നൽകാണമെന്ന് ശുപാർശ ചെയ്തിട്ടും നഗരസഭാ സെക്രട്ടറിയാണ് അതിന് തടസം നിന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഓഡിറ്റോറിയം നിർമ്മിച്ചതിലെ അപാകതകൾ ചൂണ്ടിക്കാട്ടി പല തവണ നോട്ടീസ് അയച്ചു. അപാകതകൾ ഒറ്റ നോട്ടീസിൽ ഒതുക്കുന്നതിന് പകരം പല നോട്ടീസുകൾ നൽകിയത് ഓഡിറ്റോറിയത്തിന് അനുമതി വൈകിപ്പിക്കുന്നതിന് വേണ്ടിയാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
kannur anthoor municipality highcourt order
topbanner

More News from this section

Subscribe by Email