തൃശൂർ : ലോക്ക് ഡൗൺ കാലത്ത് പോസ്റ്റ് ഓഫീസ് വഴിയുള്ള ആധാർ എനേബിൾ പേയ്മെന്റ് സിസ്റ്റം (ആധാർ ഇ.പി.എസ്) വിജയകരമായി നടപ്പാക്കിയിരിക്കുകയാണ് കണിയാർകോട് സബ് പോസ്റ്റോഫീസിലെ ഗ്രാമീൺ ഡാക് സേവക് (എം.ഡി) ആയ എ. അനുസൂയ. കഴിഞ്ഞ വിഷുത്തലേന്ന് അനുസൂയ സ്റ്റാറായി മാറിയത്. 81 പേർക്കാണ് രണ്ടുകോളനികളിലായി രാത്രി 9 മണിക്കുശേഷവും പണം വിതരണം ചെയ്തത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ബാങ്കുകളിൽ പോകുവാനുള്ള ബുദ്ധിമുട്ടൊഴിവാക്കുന്നതിന് പോസ്റ്റ് ഓഫീസ് വഴി ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ ഭാഗമായി നടപ്പിലാക്കിയ സംവിധാനമാണിത്. ഗ്രാമീണ മേഖലയിലെ വികലാംഗർ,ഗർഭിണികൾ,വയോധികർ എന്നിവർക്ക് പ്രധാനമായും പ്രയോജനം ലഭിക്കാനാണിത് നടപ്പിലാക്കിയത്. ബാങ്കുകളിലും എ.ടി.എമ്മുകളിലും ഗ്രാമാന്തരങ്ങളിൽ നിന്നും എത്തിപ്പെടാൻ ശ്രമകരമാണെന്നതിനെത്തുടർന്നുള്ള പദ്ധതി.
പക്ഷേ ലോക്ക് ഡൗൺ പ്രതിസന്ധിയിൽ പണത്തിനത്താവശ്യമുള്ളവരുടെ വീടുകളിലെത്തി ഈ സംവിധാനം വിജയകരമാക്കുകയായിരുന്നു അനുസൂയ. ഉപഭോക്താവിന് ആധാർ നമ്പറും ഏത് ബാങ്കിലാണോ അക്കൗണ്ടുള്ളതെന്നും പറഞ്ഞാൽ മതി. ബാലൻസിനനുസുരിച്ച് പതിനായിരം രൂപ വരെ ഒരു ദിവസം എടുക്കാം.ഒരു രൂപപോലും ഫീസ് നൽകേണ്ടതുമില്ല.
തേൃശ്ശൂർ ഡിവിഷനുകീഴിലായി ഏറ്റവും കൂടുതൽ എ.ഇ.പി.എസ്. ഇടപാട് നടത്തിയത് അനുസൂയയാണ്. അനുസൂയയുടെ പ്രവർത്തനമികവിൽ ആദരസൂചകമായി പ്രോമോ വീഡിയോയും തപാൽ വകുപ്പിന്റെ തൃശ്ശൂർ ഡിവിഷൻ ചെയ്തു. മാത്രമല്ല പോസ്റ്റോഫീസ് ജീവനക്കാരുടെ മക്കൾ പോസ്റ്റൽ സൂപ്പർ ഹീറോ എന്ന തലക്കെട്ടോടെ അനുസൂയയുടെ ചിത്രം വരച്ചുനൽകുകയും ചെയ്തു.തിരുവില്വാമല എരവത്തൊടി സ്വദേശിനിയാണ്.