Friday December 13th, 2019 - 1:25:pm
topbanner

'മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും രണ്ടു ആശയ ധാരകള്‍'; പി മോഹനന്റെ പരാമര്‍ശത്തിനെതിരെ കാനം രാജേന്ദ്രന്‍

jb
'മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും രണ്ടു ആശയ ധാരകള്‍'; പി മോഹനന്റെ പരാമര്‍ശത്തിനെതിരെ കാനം രാജേന്ദ്രന്‍

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പരമര്‍ശത്തെ തുറന്നെതിര്‍ത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും രണ്ടു ആശയ ധാരകളാണെന്നും ബംഗാളില്‍ ഇടതു ഭരണം അട്ടിമറിച്ചത് ഇസ്ലാമിക തീവ്രവാദികളോ മാവോയിസ്റ്റുകളോ അല്ല, ജനങ്ങള്‍വോട്ട് ചെയ്താണെന്നും കാനം പറഞ്ഞു. പി മോഹനന്റെ പരാമര്‍ശത്തില്‍ സി പി എം കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് സൂചന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുഎപിഎക്കെതിരെ കോഴിക്കോട് എഐവൈഎഫ് സംഘടിപ്പിച്ച സെമിനാറിലും പിന്നിട് മാധ്യമ പ്രവര്‍ത്തകരോടുമാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പരാമര്‍ശത്തില്‍ കാനം രാജേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. പൊലീസ് റിപ്പോര്‍ട്ടിനെ അതേപടി വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ്കാരെ കുറിച്ച് ബഹുമാനമില്ലെന്നും കാനം തുറന്നടിച്ചു. നമ്മുടെ വീട്ടിലെ ലൈബ്രറിയില്‍ ബൈബിളും മഹാഭാരതവും ഭഗവത് ഗീതയും മാത്രമെ വെയ്ക്കാന്‍ പാടുള്ളു എന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. പൊലീസ് സമീപനങ്ങള്‍ തിരുത്തണം- കാനം പറഞ്ഞു.

യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്റെ പിതാവുമായി കാനം രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. കെ അജിതയും ഒപ്പമുണ്ടായിരുന്നു. പി മോഹനന്റെ പരാമര്‍ശത്തോട് സിപിഎം കേന്ദ്ര നേതൃത്വവും കടുത്ത അത്യപ്തിയിലാണെന്നാണ് സൂചന. മാവോയിസ്റ്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഈ മാസം 24ന് കോഴിക്കോട്ട് വിശദീകരണയോഗം സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം.

 

English summary
kanam rajandran against p mohanan
topbanner

More News from this section

Subscribe by Email