Monday June 1st, 2020 - 8:15:am

ആലപ്പുഴയിൽ കാ​ന​ത്തി​നെ​തി​രാ​യ പോ​സ്റ്റ​ര്‍ വിവാദം: അന്വേഷിക്കാൻ സിപിഐ മൂന്ന് അംഗ കമ്മീഷനെ വച്ചു

RA
ആലപ്പുഴയിൽ കാ​ന​ത്തി​നെ​തി​രാ​യ പോ​സ്റ്റ​ര്‍ വിവാദം: അന്വേഷിക്കാൻ സിപിഐ  മൂന്ന് അംഗ കമ്മീഷനെ വച്ചു

ആലപ്പുഴ: ആലപ്പുഴയിൽ കാനത്തിനെതിരായ പോസ്റ്റര്‍ വിവാദത്തിൽ പാര്‍ട്ടിതലത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ സിപിഐ തീരുമാനം. പോസ്റ്റര്‍ ആരോപണം പാര്‍ട്ടിയെ ബാധിച്ച ക്യാൻസറാണെന്ന് ആലപ്പുഴയിൽ ചേര്‍ന്ന സിപിഐ നിര്‍വ്വാഹക സമിതിയോഗത്തിൽ വിമര്‍ശനമുയര്‍ന്നു. കാനം രാജേന്ദ്രന്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടാണ് ആലപ്പുഴയില്‍ പോസ്റ്റര്‍ പതിച്ചത്.

പ്രത്യേക കമ്മീഷനെ വച്ച് പാര്‍ട്ടിക്കകത്ത് അന്വേഷണം നടത്താനാണ് തീരുമാനം. മൂന്നംഗ അന്വേഷണ കമ്മീഷനെയാണ് പാര്‍ട്ടി നിയോഗിച്ചിട്ടുള്ളത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

എറണാകുളത്ത് നടന്ന ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ എംഎൽഎ അടക്കം പാര്‍ട്ടി നേതാക്കളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തിൽ പൊലീസിനെ ന്യായീകരിക്കും വിധം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കാനം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ നഗരത്തിൽ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
kanam poster issue party investigation
topbanner

More News from this section

Subscribe by Email