Monday February 24th, 2020 - 1:45:pm
topbanner

കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം ; അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും

Anusha unni
കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം ; അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും

തിരുവനന്തപുരം : കളിയിക്കാവിള എഎസ്ഐ വിൽസന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. കൊലപാതകത്തിന്റെ സൂത്രധാരനായ മെഹ്ബൂബ് പാഷയെ അന്വേഷണത്തിന്റെ രണ്ടാം ഘട്ടം കസ്റ്റഡിയിൽ വാങ്ങും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൂടുതൽ തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പ്രത്യേക സംഘം തീരുമാനിച്ചത്. നിലവിൽ തമിഴ്‌നാട്, കേരളം, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നിരുന്നത്.

എന്നാൽ, പ്രതികൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സഹായം ലഭിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ മെഹ്ബൂബ് പാഷയെയും കൂട്ടാളികളായ ഇജാസ് പാഷയടക്കമുള്ളവരെയും അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിൽ കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.

English summary
kaliyikkavila ASI's murder inquiries into other states
topbanner

More News from this section

Subscribe by Email