Monday September 20th, 2021 - 8:07:am

ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍; ഒപ്പം മദ്യപിക്കാന്‍ മറ്റൊരു നടനും; ദുരൂഹത നീങ്ങുന്നില്ല

NewsDesk
ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍; ഒപ്പം മദ്യപിക്കാന്‍ മറ്റൊരു നടനും; ദുരൂഹത നീങ്ങുന്നില്ല

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് ദുരൂഹതയേറുന്നു. മണിയുടെ ഉള്ളില്‍ വിഷാംശം കണ്ടെത്തിയത് ആത്മഹത്യയോ വ്യാജമദ്യമോ ആണെന്ന നിഗമനത്തിലായിരുന്നു പോലീസ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍, മണി ഒരിക്കലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും സംഭവം വിശദമായി അന്വേഷിക്കണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. അതിനിടെ മണിക്കൊപ്പം മദ്യപിക്കാന്‍ ഇടുക്കിക്കാരനായ മറ്റൊരു നടന്‍ ഉണ്ടായെന്ന സൂചനയുമുണ്ട്.

ഒപ്പം മദ്യപിച്ചവര്‍ക്ക് ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലാത്തതിനാല്‍ കഴിച്ചത് വ്യാജമദ്യം ആകാന്‍ ആകാന്‍ ഇടയില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ സുഹൃത്തുക്കള്‍ കാണാതെ മണി വിഷം കഴിച്ചതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

മണിയെ ആശുപത്രിയില്‍ എത്തിച്ചശേഷം വിഷത്തിന്റെ കാര്യം സുഹൃത്തുക്കള്‍ സൂചിപ്പിക്കാത്തതും സംഭവത്തില്‍ സംശയം വര്‍ധിപ്പിക്കുന്നു. മണിക്കൊപ്പം ഔട്ട്ഹൗസില്‍ ഇരുന്നു മദ്യപിച്ചവരെയെല്ലാം പോലീസ് ചോദ്യം ചെയ്യും.

ഔട്ട് ഹൗസ് ജീവനക്കാരനായ മുരുകനെ പൊലീസ് ചോദ്യം ചെയ്തു. ഇനി പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമായിരിക്കും തുടര്‍ നടപടികള്‍. മണിയും കൂട്ടരും എവിടെ നിന്നാണ് മദ്യം വാങ്ങിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. മദ്യസല്‍ക്കാരം നടന്ന ഔട്ട് ഹൗസ് പൊലീസും എക്‌സൈസും പരിശോധിച്ച് സീല്‍ ചെയ്തിരിക്കുകയാണ്.

കലാഭവന്‍ മണിയുടേത് ആത്മഹത്യയെന്ന് സംശയം; ശരീരത്തില്‍ വിഷാംശം കണ്ടെത്തി

മണിയുടെ മരണത്തിലെ ദുരൂഹത; പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു

ഓണ്‍ലൈന്‍ ലൈംഗികവ്യാപാരം വീണ്ടും സജീവം

മാധ്യമങ്ങള്‍ക്ക് തന്റെ സൗന്ദര്യം മാത്രമാണ് വാര്‍ത്തയെന്ന്: മെറിന്‍ ജോസഫ്

നടന്‍ ആനന്ദരാജിനെ സോഷ്യല്‍ മീഡിയ കൊന്നു

 'മലയാളി പുരുഷന് കാമം തീര്‍ക്കാന്‍ അറിയില്ല; അവര്‍ക്കിഷ്ടം ഒളിച്ചുപരിപാടി': നളിനി ജമീലയുടെ അഭിപ്രായ പ്രകടനം

സെല്‍ഫിയെടുത്തപ്പോള്‍ സെക്‌സ് ടോയ്‌സും; അറിയാതെ ഷെയര്‍ ചെയ്തത് കുടുംബ ഗ്രൂപ്പില്‍

Read more topics: Kalabhavan Mani, Suicide, family
English summary
Kalabhavan Mani Not Commit Suicide says family
topbanner

More News from this section

Subscribe by Email