Wednesday May 12th, 2021 - 10:23:pm

കലാഭവന്‍ മണിയുടെ മരണം: നടന്‍ ജാഫര്‍ ഇടുക്കിയെ ചോദ്യം ചെയ്തു

NewsDesk
കലാഭവന്‍ മണിയുടെ മരണം: നടന്‍ ജാഫര്‍ ഇടുക്കിയെ ചോദ്യം ചെയ്തു

തൃശൂര്‍: അന്തരിച്ച ചലച്ചിത്ര നടന്‍ കലാഭവന്‍ മണിക്കു ഗുരുതരമായ കരള്‍രോഗം ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കരളിന്റെ പ്രവര്‍ത്തനം തീര്‍ത്തും തകരാറിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മണിയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കു അയച്ചിരിക്കുകയാണ്. ശരീരത്തിലെ മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ പരിശോധനാ ഫലം കിട്ടണം. ഇതിന്റെ പരിശോധന ഫലം ലഭിക്കുന്നതിന് ഒരു മാസമെങ്കിലുമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മണിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമായി മുന്നോട്ടുപോവുകയാണ്. മണിക്കൊപ്പം ഉണ്ടായിരുന്ന മലയാള നടന്‍ ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് ചോദ്യം ചെയ്തു. നടന്‍ ജാഫര്‍ ഇടുക്കി, മാനേജര്‍ ജോജി, ഡോ. സുമേഷ്, സുഹൃത്തുകളായ വിനോദ് കുമാര്‍, വിപിന്‍ എന്നിവരുടെ മൊഴികളാണ് എടുത്തത്. മണിയുടെ ഔട്ട്ഹൗസിലെ ജീവനക്കാരനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ചാലക്കുടി പാഡിയിലെ ഔട്ട്ഹൗസ് പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.

മദ്യത്തില്‍ വിഷാംശം ഉണ്ടായിരുന്നു എങ്കില്‍ ഒപ്പം സല്‍ക്കാരത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടാകാത്തത് സംശയത്തിന് കാരണമായിരുന്നു. ഗുരുതരമായ കരള്‍ രോഗമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കിലും ദുരൂഹത പൂര്‍ണമായും നീങ്ങണമെങ്കില്‍ രാസപരിശോധനാഫലത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്.

കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് മണിയുടെ മരണമെങ്കിലും ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി സംശയം പ്രകടിപ്പിച്ച് ആശുപത്രി അധികൃതര്‍ ചേരാനല്ലൂര്‍ പോലീസിന് ഞായറാഴ്ച വിവരം നല്‍കുകയായിരുന്നു. ഇതോടെയാണ് പോസ്റ്റുമോര്‍ട്ടം നടത്താന്‍ പോലീസ് തീരുമാനിച്ചത്. അസ്വാഭാവിക മരണത്തിനു ചാലക്കുടി പോലീസ് കേസെടുക്കുകയും ചെയ്തു.

ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍; ഒപ്പം മദ്യപിക്കാന്‍ മറ്റൊരു നടനും; ദുരൂഹത നീങ്ങുന്നില്ല

ഓണ്‍ലൈന്‍ ലൈംഗികവ്യാപാരം വീണ്ടും സജീവം

 'മലയാളി പുരുഷന് കാമം തീര്‍ക്കാന്‍ അറിയില്ല; അവര്‍ക്കിഷ്ടം ഒളിച്ചുപരിപാടി': നളിനി ജമീലയുടെ അഭിപ്രായ പ്രകടനം

സഹോദര ലൈംഗികതയും മൃതദേഹരതിയും വേണമെന്ന വിചിത്ര ആവശ്യവുമായി യുവതി

ഗര്‍ഭിണികള്‍ രതി സ്വപ്‌നങ്ങള്‍ കാണുന്നതെന്തുകൊണ്ടാണ്.?

സെല്‍ഫിയെടുത്തപ്പോള്‍ സെക്‌സ് ടോയ്‌സും; അറിയാതെ ഷെയര്‍ ചെയ്തത് കുടുംബ ഗ്രൂപ്പില്‍

English summary
kalabhavan mani death police questing filim actor jaffer idukki
topbanner

More News from this section

Subscribe by Email