തിരുവനന്തപുരം : എന്‍എസ്എസ് നിലപാട് വട്ടിയൂര്‍ക്കാവില്‍ ഇടതുമുന്നണിയുടെ വിജയത്തെ ബാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. എന്‍എസ്എസ് താലൂക്ക് സെക്രട്ടറി പറഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടാണ്. അത് ഗൗരവമായി എടുക്കുന്നില്ല. സമുദായാംഗങ്ങള്‍ക്ക് അവരുടേതായ രാഷ്ട്രീയ നിലപാടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍എസ്എസ് സമദൂരം ഉപേക്ഷിച്ച് ശരിദൂരം എന്ന നയം സ്വീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. വിശ്വാസികളെ വഞ്ചിച്ച ഇടതുമുന്നണിക്കെതിരെ പ്രതികരിക്കേണ്ട സമയമാണെന്നായിരുന്നു സുകുമാരന്‍ നായരുടെ ആഹ്വാനം. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പ്രസ്താവന.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ആഹ്വാനത്തിന് പിന്നാലെ സമുദായ നേതാക്കള്‍ വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന് വേണ്ടി പരസ്യപ്രചാരണത്തിന് ഇറങ്ങിയിരുന്നു. ശബരിമലയില്‍ വിശ്വാസികളുടെ വിശ്വാസ സംരക്ഷണത്തിനായി സര്‍ക്കാര്‍ നിലകൊണ്ടില്ലെന്ന് ആരോപിച്ചാണ് എന്‍എസ് സര്‍ക്കാരിനെതിരെ നിലപാടെടുത്തത്. നവോത്ഥാനത്തിന്റെ പേരു പറഞ്ഞു രാഷ്ട്രീയ നേട്ടത്തിനായി സവര്‍ണ-അവര്‍ണ ചേരിതിരിവുണ്ടാക്കുന്നു. വിശ്വാസം സംരക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാരും ആത്മാര്‍ഥ നിലപാടെടുക്കുന്നില്ലെന്ന് എന്‍എസ്എസ് ആരോപിക്കുന്നു