Sunday March 29th, 2020 - 11:28:pm
topbanner

ഒന്നേകാല്‍ കോടി ചിലവഴിച്ച് കോളേജ് യൂണിയന്‍ ചെയര്‍മാന്മാര്‍ക്കു ലണ്ടനില്‍ പരിശീലനം ; ധൂര്‍ത്തല്ലെന്ന് കെ ടി ജലീല്‍

suji
ഒന്നേകാല്‍ കോടി ചിലവഴിച്ച് കോളേജ് യൂണിയന്‍ ചെയര്‍മാന്മാര്‍ക്കു ലണ്ടനില്‍ പരിശീലനം ; ധൂര്‍ത്തല്ലെന്ന് കെ ടി ജലീല്‍

സാമ്പത്തിക പ്രതിസന്ധിയും ചിലവു ചുരുക്കലും ചര്‍ച്ചയായിരിക്കേ സര്‍ക്കാര്‍ ചെലവില്‍ കോളെജ് യൂണിയന്‍ ചെയര്‍മാന്‍മാര്‍ പരിശീലനത്തിനായി ലണ്ടനിലേക്ക്. തെരഞ്ഞെടുക്കപ്പെട്ട 59 സര്‍ക്കാര്‍ കോളേജ് ചെയര്‍മാന്‍മാരുടെ പട്ടിക പുറത്തിറക്കി. ഒന്നേകാല്‍ കോടി ചെലവാക്കി രണ്ട് സംഘമായി അടുത്തമാസമാണ് യാത്രയും പരിശീലനവും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ധൂര്‍ത്തെന്ന് പറഞ്ഞ് പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിട്ടും പിന്മാറില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ വ്യക്തമാക്കിയിരുന്നു. ആകെയുള്ള 66 സര്‍ക്കാര്‍ കോളേജുകളില്‍ നിന്നും 54 കോളേജുകളിലെ ചെയര്‍മാന്‍മാരെ തെരഞ്ഞെടുത്തു. ഒപ്പം കണ്ണൂര്‍, എംജി, കുസാറ്റിലെ ലീഗല്‍ സ്റ്റഡീസ്, നിയമസര്‍വ്വകലാശാല, മലയാള സര്‍വ്വകലാശാല ചെയര്‍മാന്‍മാരും. മാര്‍ച്ച് രണ്ട് മുതല്‍ 6 വരെ 30 പേരടങ്ങുന്ന സംഘവും 23 മുതല്‍ 27 വരെ രണ്ടാം സംഘവും ബ്രിട്ടനിലേക്ക് പറക്കും.

ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പില്‍ സെക്രട്ടറി ഉഷാ ടൈറ്റസാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും തെരഞ്ഞെടുത്ത് കോളേജിലെ അധ്യാപകരും അടക്കം ആകെ എണ്ണം 65. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ചെയര്‍മാന്‍ പട്ടികയില്‍ ഇല്ല. കൃത്യസമയത്ത് അപേക്ഷിക്കാത്തത് കൊണ്ടാണോ കേസ് ഉള്ളത് കൊണ്ടാണോ എന്ന് വ്യക്തമല്ല.

English summary
k t jaleel about college chairman uk trip
topbanner

More News from this section

Subscribe by Email