Sunday August 9th, 2020 - 8:55:pm

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോഴും താല്‍പര്യമില്ല ; വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

suji
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോഴും താല്‍പര്യമില്ല ; വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

കോവിഡിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോഴും താല്‍പര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സൗകര്യങ്ങളും സാഹചര്യവുമൊരുക്കാന്‍ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേരള മുഖ്യമന്ത്രി ചര്‍ച്ച നടത്തുകയാണ് വേണ്ടത്. ബസ് അടക്കമുള്ള സൗകര്യങ്ങളൊരുക്കി അവരെയെല്ലാം നാട്ടിലെത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ സ്വന്തം നിലയ്ക്ക് അതിര്‍ത്തിയിലെത്തിയാല്‍ തങ്ങള്‍ അതിര്‍ത്തി കടത്തിവിടാം എന്ന നിലപാട് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മയാണ് കാണിക്കുന്നത്. അടുത്ത സംസ്ഥാനങ്ങളിലുള്ളവരെ നാട്ടിലെത്തിക്കാന്‍ ബസ് സര്‍വീസ് ഉപയോഗിക്കാവുന്നതേയുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

English summary
k surendran says against kerala govt
topbanner

More News from this section

Subscribe by Email