Sunday September 22nd, 2019 - 7:56:am
topbanner
Breaking News
jeevanam

പത്തനംതിട്ടയില്‍ വന്‍ ഭൂരിപക്ഷം നേടി എന്‍ഡിഎ വിജയിക്കുമെന്ന് കെ. സുരേന്ദ്രൻ

RA
പത്തനംതിട്ടയില്‍ വന്‍ ഭൂരിപക്ഷം നേടി എന്‍ഡിഎ വിജയിക്കുമെന്ന് കെ. സുരേന്ദ്രൻ

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയില്‍ വന്‍ ഭൂരിപക്ഷം നേടി എന്‍ഡിഎ വിജയിക്കുമെന്ന് സ്ഥാനാര്‍ത്ഥിയായ കെ. സുരേന്ദ്രന്‍. ശബരിമലയുടെ കാര്യത്തില്‍ ബിജെപി എടുത്ത നിലപാടിനുള്ള അംഗീകാരമാകും പത്തനംതിട്ടയിലെ വിജയം. പത്തനംതിട്ടയില്‍ നൂറ് ശതമാനം വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയുള്ള പിന്തുണയാണ് തനിക്ക് മണ്ഡലത്തില്‍ ലഭിക്കുന്നത്. വിശ്വാസത്തിനൊപ്പം വികസനവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമായെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയോജക മണ്ഡലങ്ങളില്‍ നിന്ന് നേടിയ വോട്ടുകളെ അപേക്ഷിച്ച്‌ ത്രികോണ മത്സരത്തില്‍ ജയിച്ചു കയറാനുള്ള മൂന്ന് ലക്ഷത്തോളം വോട്ടുകള്‍ ബിജെപി നേടുമോ എന്ന എതിരാളികളുടേയും മാധ്യമങ്ങളുടേയും സംശയങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം മറുപടി നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Viral News

English summary
k surendran response pathanamthitta
topbanner

More News from this section

Subscribe by Email