Tuesday September 17th, 2019 - 4:09:am
topbanner
Breaking News
jeevanam

ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കെ.സുരേന്ദ്രന്‍

RA
ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കെ.സുരേന്ദ്രന്‍

സമൂഹമാദ്ധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും വാളെടുക്കുന്നതെന്തിനാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ദുരിതാശ്വാസനിധി തട്ടിപ്പാണെന്നും വകമാറ്റിയെന്നും ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പ്രളയകാലത്ത് കേന്ദ്രം കേവലം അഞ്ഞൂറ് കോടിമാത്രമേ നല്‍കിയുള്ളൂ എന്ന് കള്ളപ്രചാരണം നടത്തിയവരാണ് ഇപ്പോഴും ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ പ്രളയത്തില്‍ നിന്ന് ഒന്നും പഠിക്കാത്തവര്‍ ജനങ്ങള്‍ ദുരിതത്തിലാവുമ്ബോള്‍ കുറ്റം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുന്നുവെന്നു, ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കെ.സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


സാമൂഹ്യമാധ്യമങ്ങളിലെ ഊരും പേരുമില്ലാത്തവരുടെ പ്രചാരണങ്ങളുടെ പേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും വൈദ്യുതമന്ത്രിയും വാളെടുക്കുന്നതെന്തിനെന്നു മനസ്സിലാവുന്നില്ല. ഉത്തരവാദപ്പെട്ടവരാരെങ്കിലും ദുരിതാശ്വാസനിധി തട്ടിപ്പാണെന്നും വകമാറ്റിയെന്നും പറഞ്ഞോ? കഴിഞ്ഞ പ്രളയ കാലത്തുമുഴുവന്‍ കേന്ദ്രം അഞ്ഞൂറു കോടിയേ തന്നുള്ളൂ എന്ന് കള്ളപ്രചാരണം നടത്തിയവരാണ് ഇപ്പോഴും ഈ കള്ളപ്രചാരവേല നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം കിട്ടിയ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഏതാണ്ട് പകുതി തുകയേ ചിലവഴിച്ചുള്ളൂ എന്നത് സംസ്ഥാന സര്‍ക്കാരിന്റെ തന്നെ കണക്കുകളാണ് ബോധ്യപ്പെടുത്തുന്നത്. എല്ലാ സംഘടനകളും തങ്ങളാലാവുന്ന വിധം ദുരിതമേഖലയിലും ക്യാമ്ബുകളിലും സഹായിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ നിന്ന് ഒന്നും പഠിക്കാത്തവര്‍ ജനങ്ങള്‍ ദുരിതത്തിലാവുമ്ബോള്‍ കുറ്റം എന്തിന് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുന്നു? കണക്കുകള്‍ക്ക് കള്ളം പറയാനാവില്ല. തന്നതും കൊടുത്തതുമെല്ലാം. ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

Read more topics: k surendran ,critized, pinarayi
English summary
k surendran critized pinarayi
topbanner

More News from this section

Subscribe by Email