പത്തനംതിട്ട: ശബരിമലയില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. പോലീസ് റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും മറ്റന്നാള്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുക. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു എന്നുമുള്ള കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ചിത്തിര ആട്ട വിശേഷത്തിനും, തുലമാസ പൂജകള്‍ക്കും ശബരിമല നടതുറന്നപ്പോള്‍ ഉണ്ടായ പ്രശ്നങ്ങളില്‍ സുരേന്ദ്രന് പങ്കുണ്ടെന്നും ഈ രണ്ട് സമയത്തും അദ്ദേഹം ശബരിമലയില്‍ തമ്ബടിച്ചിരുന്നും പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
14 ദിവസത്തേക്ക് റിമാന്‍ഡിൽ കൊട്ടാരക്കര സബ്ജയിലിലാണ് അദ്ദേഹത്തെ ഇപ്പോള്‍ പാര്‍പ്പിച്ചിട്ടുള്ളത്. പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്.