Sunday August 9th, 2020 - 8:16:pm

ഇടുക്കി കളക്ടര്‍ പറഞ്ഞതടക്കം നാലു കേസുകള്‍ മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നു; ദുരൂഹതയെന്ന് കെ. സുരേന്ദ്രന്‍

JB
 ഇടുക്കി കളക്ടര്‍ പറഞ്ഞതടക്കം നാലു കേസുകള്‍ മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നു; ദുരൂഹതയെന്ന് കെ. സുരേന്ദ്രന്‍

കോവിഡ് കണക്കുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇടുക്കി കളക്ടര്‍ പറഞ്ഞ മൂന്നു കേസുകളും പാലക്കാട്ടെ ഒരു കേസും മുഖ്യമന്ത്രി മറച്ചുവയെക്കുന്നതെനിന്താണെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുഖ്യമന്ത്രിയുടെ ദുരഭിമാനമോ അതോ ആസൂത്രിത നീക്കമോ എന്നാണ് ഇനി അറിയേണ്ടതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. രോഗം പിടിപ്പെട്ടത് എവിടെ നിന്ന് എന്നത് സംബന്ധിച്ച് പല കേസുകളിലും തികഞ്ഞ അവ്യക്തത നിലനില്‍ക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇടുക്കി കളക്റ്റര്‍ പറഞ്ഞ മൂന്നു കേസ്സുകളും പാലക്കാട്ടെ ഒരു കേസ്സും മുഖ്യമന്ത്രി മറച്ചുവെക്കുന്നതെന്തിന്? കഴിഞ്ഞ കുറച്ചുദിവസമായി ബി. ജെ. പി തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതേ കാര്യമാണ്. കണക്കുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തൊക്കെയോ മറച്ചുവെക്കാന്‍ ശ്രമിക്കുന്നുണ്ട്. പാലക്കാട്ടെ കേസ്സ് ഇന്നലെ തന്നെ സ്ഥിരീകരിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരഭിമാനമോ അതോ ആസൂത്രിത നീക്കമോ എന്നാണ് ഇനി അറിയേണ്ടത്. രോഗം പിടിപെട്ടതെവിടുന്ന് എന്നതിനെ സംബന്ധിച്ചും തികഞ്ഞ അവ്യക്തതയാണ് പല കേസ്സുകളിലും.

 

English summary
k surendran against pinarayi vijayan on idukki issue
topbanner

More News from this section

Subscribe by Email