Sunday August 9th, 2020 - 7:25:pm

പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയെ ഭയം; സ്പ്രിംക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ചുള്ള സിപിഎം നിലപാട് പരിതാപകരമെന്ന് കെ സുരേന്ദ്രന്‍

JB
പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയെ ഭയം; സ്പ്രിംക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ചുള്ള സിപിഎം നിലപാട് പരിതാപകരമെന്ന് കെ സുരേന്ദ്രന്‍

സ്പ്രിംക്ലര്‍ ഇടപാടില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ചുള്ള സിപിഎം നിലപാട് പരിതാപകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാന്‍ സിപിഎം തയ്യാറാകാത്തത് ലജ്ജാകരമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണോയെന്നും ചോദിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി തട്ടിപ്പാണ്. ഡേറ്റ സുരക്ഷിതത്വം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളെ അട്ടിമറിച്ചാണ് സര്‍ക്കാര്‍ മുന്നാട്ട് പോകുന്നത്. ഇതിനെ നിയമപരമായി നേരിടും. സ്പ്രിംക്ലര്‍ ഇടപാട് സംബന്ധിച്ച ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ബിജെപി കക്ഷി ചേരുമെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ സ്പ്രിംക്ലര്‍ വിവാദം അനാവശ്യമാണെന്നായിരുന്നു സിപിഎം നിലപാട്. കൊവിഡ് പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. കൊവിഡുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. രാഷ്ട്രീയമായുള്ള വിമര്‍ശനങ്ങള്‍ക്ക് അതേ രീതിയില്‍ മറുപടി നല്‍കണമെന്നും സെക്രട്ടറിയേറ്റ് നിലപാട് സ്വീകരിച്ചു.

സ്പ്രിംക്ലര്‍ വിവാദത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. സ്പ്രിംക്ലര്‍ വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന ഡാറ്റകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിത്വം വഹിക്കണം. നിയമ വകുപ്പ് അറിയാതെ കരാര്‍ നടപ്പാക്കിയത് എന്തിനെന്ന് വിശദീകരണം വേണമെന്നും ഹൈക്കോടതി പറഞ്ഞു. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് പറഞ്ഞ കോടതി ഡാറ്റ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ടെന്നും വ്യക്തമാക്കി.

കമ്പനിയുടെ കൈയില്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് എന്താണ് ഉറപ്പെന്ന് കോടതി ചോദിച്ചു. വ്യക്തിയുടെ ആരോഗ്യ വിവരങ്ങള്‍ പ്രധാനപ്പെട്ട രേഖയാണ്. കരാറില്‍ മൂന്നാം കക്ഷിയുടെ ആവശ്യം എന്താണെന്നും ഹൈക്കോടതി ആരാഞ്ഞു. സ്പ്രിംക്ലറുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

 

English summary
k surendran against cpm and pinarayi vijayanon springlar issue
topbanner

More News from this section

Subscribe by Email