Thursday October 17th, 2019 - 2:23:pm
topbanner

പൊലീസ് ആയാല്‍ എന്തും ആകാമെന്ന് കരുതരുത് ; അവർ ശൈലി മാറ്റേണ്ട കാലം കഴിഞ്ഞെന്ന് കെ സുധാകരൻ

RA
പൊലീസ് ആയാല്‍ എന്തും ആകാമെന്ന് കരുതരുത് ; അവർ ശൈലി മാറ്റേണ്ട കാലം കഴിഞ്ഞെന്ന് കെ സുധാകരൻ

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍  കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍ രം​ഗത്ത്. പൊലീസ് ആയാല്‍ എന്തും ആകാമെന്ന് കരുതരുതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ശൈലി മാറ്റേണ്ട കാലം കഴിഞ്ഞെന്നും മുഖം നോക്കാതെ നടപടിയെടുക്കാന്‍ പൊലീസിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടര്‍ന്ന് ആരോപണവിധേയനായ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ സ്ഥലം മാറ്റിയിരുന്നു. ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്.പിയായാണ് സ്ഥലം മാറ്റിയത്. കെ.ബി വേണുഗോപാലിനെതിരെ വ്യാപകമായി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലായിരുന്നു നടപടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
k sudhakaran critized kerala police
topbanner

More News from this section

Subscribe by Email