Friday September 25th, 2020 - 8:35:am

ഏഴേ കാല്‍ മുടക്കിയ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിത നന്നായി സാരിയുടുക്കും ഇംഗ്ലീഷറിയാമെന്നോക്കെ ; കെ മുരളീധരന്‍

suji
ഏഴേ കാല്‍ മുടക്കിയ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിത നന്നായി സാരിയുടുക്കും ഇംഗ്ലീഷറിയാമെന്നോക്കെ ; കെ മുരളീധരന്‍

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന്‍ .രാവിലെ എണീറ്റാല്‍ സഖാക്കള്‍ ഉരുവിടുന്നത് സോളാറായ നമ,സരിതായ നമ എന്നാണെന്ന് കെ മുരളീധരന്‍ .ഏഴേകാല്‍ കോടി മുടക്കി ഉണ്ടാക്കിയ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നത് സരിത നന്നായി സാരി ഉടുക്കും,ഇംഗ്ലീഷ് അറിയാം എന്നൊക്കെയാണ് .സരിത നന്നായി സാരി ഉടുക്കുമെന്ന് ടിവി കാണുന്നത് കൊണ്ട് എള്‌ലാവര്‍ക്കുമറിയാം.ഫ്രോഡുകള്‍ക്ക് പല ഭാഷകള്‍ അറിയും.തന്നെ രാഷ്ട്രീയക്കാര്‍ ആരും പീഡിപ്പിച്ചിട്ടില്ല എന്ന് സരിത ജയിലില്‍ നിന്നെഴുതിയ കത്ത് മാത്രം കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇല്ല.ജയില്‍ഡിജിപി ആയിരുന്ന അലക്‌സാണ്ടര്‍ ജേക്കബ് കമ്മീഷന് നല്‍കിയ മൊഴിയില്‍ ആ കത്തിനെ കുറിച്ച് പറയുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സോളാറില്‍ കമ്മീഷനെ വച്ചത് യുഡിഎഫ് തന്നെയാണ് .രാഷ്ട്രീയ ചായ്വില്ല,മടിശീലയില്‍ കനമില്ലെന്ന് കരുതിയാണ് റിട്ട ജഡ്ജിയെ വച്ചത് .കമ്മീഷന് എല്ലാം കേട്ടപ്പോള്‍ ഹരായി.കാസറ്റുണ്ടെന്ന് കേട്ടപ്പോള്‍ കാണാം.അങ്ങനെ നാലു വാഹനങ്ങളുടെ അകമ്പടിയോടെ ബ്ലൂഫിലിം കാണാന്‍ പോയി.42 കേസിലെ പ്രതിയാണ് സരിത.രാവിലെ അച്ഛാന്ന് വിളിച്ച നാക്കുകൊണ്ട് ഉച്ചയ്ക്ക് മറ്റേത് വിളിക്കുന്ന സ്ത്രീ.
സോളാര്‍ കമ്മീഷനേയും സരിത നായരേയും രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു മുരളീധരന്റെ വാക്കുകള്‍ .

English summary
k muralidharan criticize solar commission
topbanner

More News from this section

Subscribe by Email