Monday February 24th, 2020 - 1:37:pm
topbanner

എന്തിനാണ് സര്‍ക്കാര്‍ ഗവര്‍ണറെ ഭയക്കുന്നത്; മുഖ്യമന്ത്രി മൈതാനപ്രസംഗത്തില്‍ മാത്രം ധൈര്യം കാണിച്ചാല്‍ പോരെന്ന് കെ മുരളീധരന്‍

jb
എന്തിനാണ് സര്‍ക്കാര്‍ ഗവര്‍ണറെ ഭയക്കുന്നത്; മുഖ്യമന്ത്രി മൈതാനപ്രസംഗത്തില്‍ മാത്രം ധൈര്യം കാണിച്ചാല്‍ പോരെന്ന് കെ മുരളീധരന്‍

ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കത്തില്‍ മുഖ്യമന്ത്രിയെയും ഗവര്‍ണറെയും വിമര്‍ശിച്ച് കെ മുരളീധരന്‍ എംപി. എന്തിനാണ് സര്‍ക്കാര്‍ ഗവര്‍ണറെ ഭയക്കുന്നതെന്നും മുഖ്യമന്ത്രി മൈതാനപ്രസംഗത്തില്‍ മാത്രം ധൈര്യം കാണിച്ചാല്‍ പോരെന്നും അദ്ദേഹം പരിഹസിച്ചു. മലപ്പുറത്ത് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 99ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സര്‍ക്കാരിന് സുപ്രിംകോടതിയില്‍ പോകാന്‍ അവകാശമില്ലെന്ന് ഗവര്‍ണറോട് ആരാണ് പറഞ്ഞതെന്നും ഗവര്‍ണറോട് കോടതിയില്‍ പോകല്‍ ഞങ്ങളുടെ അവകാശമാണെന്ന് പറയാന്‍ പോലും കഴിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് ന്യൂനപക്ഷങ്ങളെ മോദിയുടെ അടുത്ത് നിന്ന് സംരക്ഷിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളി. തന്നെ അറിയിക്കാതെ കോടതിയില്‍ പോയത് ശരിയല്ലെന്നും ചട്ടലംഘനങ്ങള്‍ നടത്തിയിട്ട് എന്ത് വിശദീകരണം നല്‍കിയാലും താന്‍ തൃപ്തനാകില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. സംസ്ഥാനത്ത് ഭരണസംവിധാനം തകര്‍ക്കാന്‍ താന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

 

English summary
k muraleedharan against pinarayi vijayan on governor issue
topbanner

More News from this section

Subscribe by Email