Wednesday April 1st, 2020 - 12:47:am
topbanner

കോതമംഗലം പള്ളി കേസ്; ജീവനോടെ കത്തിക്കുമെന്ന് ഭീഷണിയുണ്ടായെന്ന് ജസ്റ്റിസ് പിബി സുരേഷ് കുമാര്‍

JB
കോതമംഗലം പള്ളി കേസ്; ജീവനോടെ കത്തിക്കുമെന്ന് ഭീഷണിയുണ്ടായെന്ന് ജസ്റ്റിസ് പിബി സുരേഷ് കുമാര്‍

കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി കേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹൈക്കോടതി ജഡ്ജി. പള്ളി കേസില്‍ ഉത്തരവിട്ട തന്നെ ജീവനോടെ കത്തിക്കുമെന്ന് കത്തിലൂടെ ഭീഷണിയുണ്ടായെന്ന് ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കാനാകാത്ത അവസ്ഥ സംസ്ഥാനത്തിന് നാണക്കേടാണെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി, വിധി നടപ്പാക്കിയില്ലെങ്കില്‍ കളക്ടറെ ജയിലില്‍ അടയ്‌ക്കേണ്ടി വരുമെന്നു മുന്നറിയിപ്പ് നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോതമംഗലം പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവില്‍ മൂന്ന് മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഓര്‍ത്തഡോക്‌സ് വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ കളക്ടറോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കളക്ടര്‍ നേരിട്ടെത്താത്തതില്‍ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. അഞ്ചു മിനിറ്റിനുള്ളില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഒടുവില്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് 11.45 ഓടെ നേരിട്ടെത്തി.

 

English summary
justice pb suresh react on kothamangalam church case
topbanner

More News from this section

Subscribe by Email