Wednesday September 23rd, 2020 - 6:13:pm

സിബിഎസ്ഇ കലോത്സവത്തിലും വൻ മാഫിയ: വിധികർത്താക്കളെ മൂന്നുവർഷത്തേക്ക് അയോഗ്യരാക്കി

NewsDesk
സിബിഎസ്ഇ കലോത്സവത്തിലും വൻ മാഫിയ: വിധികർത്താക്കളെ മൂന്നുവർഷത്തേക്ക് അയോഗ്യരാക്കി

അടിമാലി: വിധിനിര്‍ണയത്തെ ചൊല്ലി സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം വേദിയില്‍ വിധികര്‍ത്താക്കള്‍ക്കെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം. ഇതോടെ ഇന്നലെ ഒടുവില്‍ പ്രഖ്യാപിച്ച മത്സരഫലം റദ്ദാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഘര്‍ഷവും അനുരഞ്ജനചര്‍ച്ചയും ഒടുവില്‍ വിധി റദ്ദാക്കലും വിധികര്‍ത്താക്കളെ ഒഴിവാക്കലും, നാടകീയ സംഭവങ്ങളാണു കാറ്റഗറി മൂന്നിൽ നാടോടിനൃത്തവേദിയില്‍ ഇന്നലെ വൈകുന്നേരം അരങ്ങേറിയത്.CBSE-State-Kalotsav-2016-adimali

മത്സരം ആരംഭിക്കുന്നതിനുമുമ്പേ ജേതാവിന്റെ ചെസ്റ്റ് നമ്പര്‍ പുറത്തുവന്നിരുന്നുവെന്നു പ്രചാരണമുണ്ടായിരുന്നു. ഇതുകൊണ്ടുതന്നെ നിരവധി പേര്‍ കാണികളായി സദസിലുണ്ടായിരുന്നു. മത്സരം അവസാനിച്ച് ഫലപ്രഖ്യാപനം നടത്തിയതോടെ വാക്കേറ്റം ഉടലെടുക്കുകയായിരുന്നു. 

ഒന്നാം സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കുട്ടി മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടതോടെ മാതാപിതാക്കളും നാട്ടുകാരും പ്രതിഷേധമാരംഭിച്ചു. സംഘര്‍ഷത്തിലേക്ക്എത്തുമെന്ന ഘട്ടത്തില്‍. പൊലീസ് വേദിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും വിധികര്‍ത്താക്കളെ മുറിയിലേക്കു മാറ്റുകയും ചെയ്തു.CBSE-State-Kalotsav-adimali

ഒടുവില്‍ പ്രതിഷേധക്കാര്‍ വിധികര്‍ത്താക്കളുടെ മുറിക്കു മുമ്പിലേക്കു വന്നതോടെ പൊലീസ് കാവലേര്‍പ്പെടുത്തി. തുടര്‍ന്ന് അടിമാലി സി.ഐയുടെ നേതൃത്വത്തില്‍ വിധികര്‍ത്താക്കളും പ്രതിഷേധക്കാരുടെ പ്രതിനിധികളും ചര്‍ച്ച നടത്തി.

ഒടുവില്‍ വിധി നിര്‍ണയം റദ്ദാക്കാന്‍ തീരുമാനമാകുകയായിരുന്നു. മറ്റുള്ള വിധികര്‍ത്താക്കളെ എത്തിച്ച് മത്സരത്തിന്റെ ദൃശ്യം വീണ്ടും കണ്ട ശേഷം ഫലപ്രഖ്യാപനം നടത്താനും തീരുമാനമായി. ഇതോടെ തങ്ങള്‍ കലോത്സവത്തില്‍ നിന്നും പിന്‍മാറുകയാാണെന്ന് വിധി കര്‍ത്താക്കള്‍ അറിയിച്ചു. ഇവരെ പോലീസ് വാഹനത്തില്‍ കലോത്സവ നഗരിയില്‍ നിന്നും മാറ്റി.CBSE-State-Kalotsav

വിധികർത്താക്കളെ നിശ്‌ചയിക്കുന്നതിനും അവരെ പണം നൽകി സ്വാധീനിക്കുന്നതിനും വൻമാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും മത്സരങ്ങൾ നിർത്തിവയ്ക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടും.

അതോടെ കലോത്സവത്തിൽ ഇന്നലെ വിധിനിർണയം നടത്തിയ എല്ലാവരെയും മൂന്നുവർഷത്തേക്ക് അയോഗ്യരാക്കി. ഇന്നലെ നടന്ന നൃത്ത മത്സരങ്ങളുടെ പ്രഖ്യാപിച്ചതും പ്രഖ്യാപിക്കാത്തതുമായ എല്ലാ ഫലങ്ങളും അസാധുവാക്കി. മറ്റുള്ള വിധികര്‍ത്താക്കളെ എത്തിച്ച് മത്സരത്തിന്റെ ദൃശ്യം വീണ്ടും കണ്ടശേഷം ഫലപ്രഖ്യാപനം നടത്താനും തീരുമാനമായി. 

ഫോട്ടോസ്: വിജീഷ് ലിയോ 

Read more topics: CBSE, State Kalotsav, adimali
English summary
judges bribery CBSE State Kalotsav 2016 adimali
topbanner

More News from this section

Subscribe by Email