Wednesday May 27th, 2020 - 1:22:am

ശൈലി മാറ്റണ്ട ; ശൈലജ ടീച്ചറെയാണ് മുഖ്യമന്ത്രി കസേരയിലേക്ക് മാറ്റേണ്ടതെന്ന് ജോയി മാത്യു

suji
ശൈലി മാറ്റണ്ട ; ശൈലജ ടീച്ചറെയാണ് മുഖ്യമന്ത്രി കസേരയിലേക്ക് മാറ്റേണ്ടതെന്ന് ജോയി മാത്യു

മുഖ്യമന്ത്രി പിണറായി വിജയനെ തല്‍ സ്ഥാനത്ത് നിന്ന് മാറ്റി പകരം ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണമെന്ന് സിനിമാ താരം ജോയ് മാത്യു. ഫേസ്ബുക്കിലാണ് ഇദ്ദേഹം ഇങ്ങനെ ആവശ്യപ്പെടുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

' ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്. ആരോഗ്യ വകുപ്പില്‍ നിന്ന് മുഖ്യമന്ത്രി കസേരയിലേക്ക് ,, നല്ല മാറ്റമുണ്ടാകും, ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അല്ലെങ്കില്‍ മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും ആവശ്യം ഉയര്‍ന്നു. ഇതിനിടയിലാണ് ജോയ് മാത്യുവിന്റെ ശ്രദ്ധേയ പരാമര്‍ശം.

Read more topics: joy mathew, sailaja teacher
English summary
joy mathew post viral
topbanner

More News from this section

Subscribe by Email