Tuesday October 22nd, 2019 - 2:16:pm
topbanner

ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

JB
ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

കോട്ടയം: കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസിന്റെ (എം) പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തതായി ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുത്തതായി പാര്‍ട്ടി സെക്രട്ടറി കെ ഐ ആന്റണിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്‍ കത്ത് അയച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ന് കോട്ടയത്ത് നടന്ന ബദല്‍ സംസ്ഥാന സമിതി യോഗത്തിലാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാവ് ഇ ജെ അഗസ്റ്റിയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസ് കെ മാണിയുടെ പേര് നിര്‍ദ്ദേശിച്ചത്. 437 അംഗ സംസ്ഥാന സമിതിയില്‍ 325 പേരും ഇന്ന് നടന്ന യോഗത്തില്‍ പങ്കെടുത്തുവെന്ന് ജോസ് കെ മാണി പക്ഷം അറിയിച്ചു.

അതേസമയം ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗം അനധികൃതമെന്ന് കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി ജെ ജോസഫ് പറഞ്ഞു. പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായാണ് യോഗം ചേര്‍ന്നത്. സംസ്ഥാന സമിതി വിളിക്കാന്‍ ചെയര്‍മാനോ, വര്‍ക്കിങ് ചെയര്‍മാനോ മാത്രമാണ് അധികാരം. ഇത് രണ്ട് ഇന്ന് ഉണ്ടായില്ല. ഇന്നത്തെ യോഗം തികച്ചും അനധികൃതമാണ്. ഈ തീരുമാനങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

 

English summary
jose k mani letter to election commission
topbanner

More News from this section

Subscribe by Email