Thursday August 13th, 2020 - 11:40:pm

ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ച അതേദിവസം സമാന്തര സംസ്ഥാന കമ്മിറ്റി വിളിച്ച് ജോസ് കെ മാണി

jb
ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ച അതേദിവസം സമാന്തര സംസ്ഥാന കമ്മിറ്റി വിളിച്ച് ജോസ് കെ മാണി

കെ.എം മാണിയുടെ മരണശേഷം ഇതാദ്യമായി സംസ്ഥാന കമ്മിറ്റി യോഗം ചേരാന്‍ പി.ജെ ജോസഫ് തീരുമാനിച്ചിരുന്നു. ഡിസംബര്‍ 14ന് തൊടുപുഴയില്‍ യോഗം ചേരാനാണ് നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയത്. ജോസ് കെ മാണി ഉള്‍പ്പെടെയുള്ള ജോസ് പക്ഷത്തെ നേതാക്കള്‍ക്കും ജോസഫ് നോട്ടീസ് നല്‍കിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിനിടെയാണ് മറുതന്ത്രവുമായി ജോസ് രംഗത്ത് എത്തിയത്. ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ച അതേദിവസം സമാന്തര സംസ്ഥാന കമ്മിറ്റി ചേരാന്‍ ജോസ് തീരുമാനിച്ചു. കോട്ടയത്ത് വെച്ചാണ് ജോസ് വിഭാഗം സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്.

ജോസഫ് യോഗം ചേരുന്നത് വ്യാജ പട്ടികയില്‍ ഉള്ളവരെ ഉള്‍പ്പെടുത്തിയാണെന്നും സംസ്ഥാന കമ്മിറ്റി വിളിക്കില്ല എന്ന മുന്‍ നിലപാട് പി.ജെ ജോസഫ് വിഴുങ്ങിയതായും ജോസ്.കെ.മാണി ആരോപിച്ചിരുന്നു. കട്ടപ്പന കോടതി വിധിയെ ഭയന്നാണ് വ്യാജലിസ്റ്റ് ഉണ്ടാക്കി സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കുന്നത്.

പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ ഇല്ലാത്തവരെ പോലും ജോസഫ് സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതായി ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. 2018ല്‍ ചേര്‍ന്ന യോഗത്തിന്റെ ഹാജര്‍ ബുക്ക് കൈയിലുണ്ട് എന്ന് അവകാശപ്പെട്ടിട്ടും ഇതു വരെ ജോയി എബ്രഹാം ഇത് ഹാജരാക്കിയിട്ടില്ല എന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ തീരുമാനം കാത്തിരിക്കെ ഏതു വിഭാഗത്തിനാണ് ശക്തി എന്ന് തെളിയിക്കാനാകും പതിനാലാം തിയതി ചേരുന്ന യോഗത്തിലൂടെ ഇരുവിഭാഗവും ശ്രമിക്കുക.

Read more topics: kerala congress, jose k mani,
English summary
jose k mani conducting meeting on kerala congress
topbanner

More News from this section

Subscribe by Email