Tuesday July 16th, 2019 - 2:13:pm
topbanner
topbanner

പാര്‍ട്ടി പാര്‍ലമെന്ററി നേതാവായി പി ജെ ജോസഫ് തന്നെ തുടരുമെന്ന് ജോസ് കെ മാണി

suji
പാര്‍ട്ടി പാര്‍ലമെന്ററി നേതാവായി പി ജെ ജോസഫ് തന്നെ തുടരുമെന്ന് ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി നേതാവായി പി ജെ ജോസഫ് തന്നെ തുടരുമെന്ന് വ്യക്തമാക്കി ജോസ് കെ മാണി. പാര്‍ട്ടി പിളര്‍ന്നെങ്കിലും ജോസഫിനെ പാര്‍ലമെന്ററി നേതാവ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടിട്ടില്ല.

തങ്ങള്‍ക്ക് ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി മാത്രമായിരുന്നു തര്‍ക്കമെന്നും പാര്‍ലമെന്ററി നേതാവിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന ബദല്‍ സംസ്ഥാന കമ്മിറ്റി ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തെങ്കിലും പി.ജെ ജോസഫ് തുടരും. പാര്‍ട്ടിയുടെ ഭരണഘടന കൃത്യമായി നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് ജോസ് കെ മാണി യോഗം വിളിച്ചു ചേര്‍ത്തത്.

ഇന്നലെ കോട്ടയത്ത് നടന്ന യോഗം അനധികൃതമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പി.ജെ ജോസഫ് പ്രതികരിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.

 

Read more topics: jose k mani ,pj joseph
English summary
jose k mani about pj joseph
topbanner

More News from this section

Subscribe by Email