Wednesday November 20th, 2019 - 7:38:am
topbanner

ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തുന്നു

JB
ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തുന്നു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ മുഖ്യപ്രതി ജോളി ജോസഫുമായി പോലിസ് പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നു. രാത്രി ഒന്‍പത് മണിയോടെ ഫോറന്‍സിക് സംഘമെത്തി വീട്ടില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് ജോളിയെ പോലിസ് പൊന്നാമറ്റം വീട്ടിലേക്ക് കൊണ്ടു വന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വീട്ടിലുള്ളവരെ കൊലപ്പെടുത്തിയ രീതി ഫോറന്‍സിക് സംഘം മുന്‍പാകെ ജോളി വിശദീകരിച്ചു കൊടുത്തു. കേസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താനായി ഡോ.ദിവ്യ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഫോറന്‍സിക് സംഘത്തെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇന്ന് രാവിലെ മുതല്‍ വൈകുന്നേരം ആറര മണി വരെ പോലിസ് ജോളിയെ ചോദ്യം ചെയ്യുകയായിരുന്നു. എസ്പി കെജി സൈമണിന്റെ നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചോദ്യം ചെയ്യല്ലിനിടെ ജോളിയുടെ നിലവിലെ ഭര്‍ത്താവ് ഷാജു അദ്ദേഹത്തിന്റെ പിതാവ് സക്കറിയ എന്നിവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.

Read more topics: jolly, taken on ponnamattom home,
English summary
jolly taken on ponnamattom home
topbanner

More News from this section

Subscribe by Email