Tuesday March 31st, 2020 - 10:38:pm
topbanner

കയ്യിലെ ഞരമ്പ് കടിച്ചുമുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ജോളി

NewsDesk
കയ്യിലെ ഞരമ്പ് കടിച്ചുമുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ജോളി

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോഴിക്കോട്: കയ്യിലെ ഞരമ്പ് കടിച്ചുമുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന ജോളിയുടെ മൊഴി മുഖവിലയ്‌ക്കെടുക്കാതെ പൊലീസ്. കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ഇന്ന് രാവിലെയാണ് ജയിലിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിഞ്ഞ് ചോര ഒലിച്ച നിലയില്‍ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കയ്യിലെ ഞരമ്പ് കടിച്ചു മുറിച്ചുവെന്നാണ് ജോളി പൊലീസിന് നല്‍കിയ മൊഴി. പല്ലു കൊണ്ട് കടിച്ചു മുറിച്ച ശേഷം ജയില്‍ മുറിക്കുള്ളിലെ ടൈലില്‍ ഉരച്ചു വലുതാക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ ഇത് വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. മൂര്‍ച്ചയുള്ള എന്തോ വസ്തു ഉപയോഗിച്ചാണ് കയ്യ് മുറിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. കുപ്പിച്ചില്ലു കൊണ്ടാണെന്നായിരുന്നു ആദ്യം കരുതപ്പെട്ടിരുന്നത്. എന്നാല്‍ ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്.

Read more topics: koodathayi, jolly, reveal suicide ,
English summary
jolly reveal suicide case
topbanner

More News from this section

Subscribe by Email