Saturday April 4th, 2020 - 8:57:pm
topbanner

ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയം; രണ്ടു ദിവസം ആശുപത്രിയില്‍ തുടരും

JB
ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയം; രണ്ടു ദിവസം ആശുപത്രിയില്‍ തുടരും

കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതി ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട്. കൈയിലെ ആഴത്തിലുള്ള മുറിവ് കല്ലുകൊണ്ടുണ്ടാക്കിയതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജോളിക്ക് രണ്ടുദിവസത്തിനകംആശുപത്രി വിടാനാകുമെന്നും സൂപ്രണ്ട് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് ജോളിയെ രക്തം വാര്‍ന്ന നിലയില്‍ സെല്ലിനുള്ളില്‍ കണ്ടെത്തിയത്. ജയില്‍ അധികൃതര്‍ തന്നെയാണ് ജോളിയെ ആശുപത്രിയില്‍ എത്തിച്ചത്. കൈഞരമ്പ് കടിച്ചു മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് ജോളി പറയുന്നത്. പല്ലുകൊണ്ട് കൈയ്യിലെ ഞരമ്പ് കടിച്ചു മുറിച്ചുവെന്നും ടൈലില്‍ ഉരച്ച് മുറിവ് വലുതാക്കിയെന്നുമാണ് ജോളി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍, ഈ മൊഴി വിശ്വസനീയമല്ലെന്നാണ് ജയില്‍ സൂപ്രണ്ട് പറയുന്നത്.

 ജയിലില്‍ ജോളിയുടെ സെല്ലില്‍ അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തി. ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും സെല്ലില്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. മുന്‍പും ജോളി ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിയുടെ ആത്മഹത്യാ പ്രവണത കണക്കിലെടുത്ത് മെഡിക്കല്‍ കോളജിലെ കൗണ്‍സിലര്‍മാരുടെ സഹായം തേടിയിരുന്നു. സുരക്ഷയെ മുന്‍ നിര്‍ത്തി ജോളിയെ മറ്റ് മൂന്ന് പേര്‍ക്ക് ഒപ്പമാണ് സെല്ലില്‍ പാര്‍പ്പിച്ചിരുന്നത്.

Read more topics: jolly, depreciation mood,
English summary
jolly in depreciation mood
topbanner

More News from this section

Subscribe by Email