Monday October 21st, 2019 - 3:33:am
topbanner

സിലിയുടെയും മകള്‍ ജോസഫൈന്റെയും കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നു; ജോളിയുടെ മൊഴി പുറത്ത്

JB
സിലിയുടെയും മകള്‍ ജോസഫൈന്റെയും കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നു; ജോളിയുടെ മൊഴി പുറത്ത്

കോഴിക്കോട്: കൂടത്തായി കൊലപാതകത്തില്‍ മുഖ്യപ്രതിയായ ജോളിയുടെ മൊഴി പുറത്ത്. ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയുടെയും മകള്‍ ജോസഫൈന്റെയും കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി.ഷാജുവിന് കൊലപാതകത്തില്‍ പങ്കില്ലെന്നും എന്നാല്‍ കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും ജോളിയുടെ മൊഴിയിലുണ്ട്. താന്‍ തന്നെയാണ് ഇക്കാര്യം ഷാജുവിനോട് പറഞ്ഞതെന്നും ജോളി വ്യക്തമാക്കിയിട്ടുണ്ട്. ഷാജു മറിപടി ഒന്നും പറയാതെ കേട്ടിരിക്കുകയായിരുന്നുവെന്നും ജോളി വെളിപ്പെടുത്തിയിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും . ഇതിനായി ഷാജുവിനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ ഷാജുവിനെ കസ്റ്റഡിയിലെടുത്തേക്കും.

ഷാജുവിനെ കൂടാതെ മറ്റ് മൂന്നുപേരെ കൂടി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഭൂമി ഇടപാടുകള്‍ക്ക് ജോളിയെ സഹായിച്ച ലീഗിന്റെ പ്രാദേശിക നേതാവ്, ജോളിയുടെ സുഹൃത്തായ അഭിഭാഷകന്‍, മുന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ എന്നിവരെയാണ് വിളിപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 11 പേര്‍ െ്രൈകംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്.

എന്‍.ഐ.ടിയില്‍ ജോലി ചെയ്യുകയായിരുന്നു എന്ന് പറഞ്ഞ് ജോളി തന്നെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് ഷാജു പറഞ്ഞിരുന്നു.

 

Read more topics: jolly, aganist shaju, on crime
English summary
jolly aganist shaju on crime
topbanner

More News from this section

Subscribe by Email