Wednesday November 20th, 2019 - 12:26:pm
topbanner

സര്‍, എന്നെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നില്ലേ ? തുറന്നുപറച്ചിലിന് മുമ്പ് പോലീസിനോട് ജോളി ചോദിച്ചതിങ്ങനെ

suji
സര്‍, എന്നെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നില്ലേ ? തുറന്നുപറച്ചിലിന് മുമ്പ് പോലീസിനോട് ജോളി ചോദിച്ചതിങ്ങനെ

എന്നെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നില്ലേ സര്‍, അങ്ങനെയെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.. റൂറല്‍ എസ് പി കെ ജി സൈമണിന്റെ ചോദ്യം ചെയ്യലിനിടെ കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി തിരിച്ചുചോദിച്ചു. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കില്ലെന്ന് സൂചിപ്പിക്കുകയായിരുന്നു ജോളി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തീര്‍ത്തും നിസ്സംഗമായിട്ടാണ് അവര്‍ ചോദ്യം ചെയ്യലിനോട് പ്രതികരിച്ചത്.കൊല്ലാനുള്ള പ്രവണത ബാധ പോലെ തന്നെ പിന്തുടര്‍ന്നു. ആരോടെങ്കിലും വെറുപ്പ് തോന്നിയാല്‍ അവരെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും. കാത്തിരുന്നു നടപ്പാക്കും, ജോളി പറഞ്ഞു.

സയനൈഡ് എത്തിച്ചു നല്‍കിയ മാത്യുവിന് കൊലപാതകത്തെ കുറിച്ച് അറിയാമായിരുന്നു. രണ്ടു തവണ ജോളിക്ക് സയനൈഡ് നല്‍കി. ഒരു ടിന്നില്‍ സൂക്ഷിച്ച് വച്ച് വേണ്ട സമയത്ത് ഉപയോഗിക്കും. കുടുംബത്തിലെ തുടര്‍ച്ചയായ മരണത്തിന് പിന്നില്‍ ജോളിയാണെന്ന് മാത്യുവിന് അറിയാമായിരുന്നു. നാലു പേരെ സയനൈഡ് ഉപയോഗിച്ചും അന്നമ്മയെ ഭക്ഷണത്തില്‍ കീടനാശിനി ഉപയോഗിച്ചുമാണ് കൊലപ്പെടുത്തിയത്.

Read more topics: jolie , koodatai murder
English summary
jolie to police in koodatai murder
topbanner

More News from this section

Subscribe by Email