Friday July 10th, 2020 - 6:48:am

യുഡിഎഫ് ആവശ്യപ്പെട്ടാല്‍ കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ തയ്യാറാണെന്ന് ജോണി നെല്ലൂര്‍

newsdesk
 യുഡിഎഫ് ആവശ്യപ്പെട്ടാല്‍ കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ തയ്യാറാണെന്ന് ജോണി നെല്ലൂര്‍

മൂവാറ്റുപുഴ: യുഡിഎഫ് ആവശ്യപ്പെട്ടാല്‍ കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ഒരുക്കമാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കേരള ഓണ്‍ലൈന്‍ ന്യൂസിനോടു പറഞ്ഞു. കുട്ടനാട്ടിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ജോണി നെല്ലൂര്‍ സ്ഥാനാര്‍ത്ഥിയാവണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. കേരളാ കോണ്‍ഗ്രസുകളില്‍ ആരെങ്കിലും മത്സരിക്കുകയാണെങ്കില്‍ മറു ഭാഗം കാലുവാരുമെന്ന് ഉറപ്പായിരിക്കെ ജോണി നെല്ലൂരിനെ പോലുള്ള ഒരു നേതാവ് മല്‍സര രംഗത്ത് വന്നാല്‍ വിജയസാധ്യത ഏറെയുണ്ടെന്നാണ് വിലയിരുത്തല്‍. യു ഡി എഫ് നേതൃത്വവും ജോണി നെല്ലൂരിന്റ പേര് സജീവമായി പരിഗണിക്കുന്നതായ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

English summary
johny nellor interested on kuttanadu seat
topbanner

More News from this section

Subscribe by Email