Monday July 13th, 2020 - 7:54:pm

ജിഷ്ണുവിന്റെ അമ്മ മഹിജയെ ഐ.സിയുവിലേക്ക് മാറ്റി

rajani
ജിഷ്ണുവിന്റെ അമ്മ മഹിജയെ ഐ.സിയുവിലേക്ക് മാറ്റി

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നിരാഹാരസമരം തുടരുന്ന അമ്മ മഹിജയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഐ.സിയുവിലേക്ക് മാറ്റി.മഹിജയും സഹോദരനും ജ്യൂസും ആഹാരവും കഴിക്കുന്നുവെന്ന പ്രചാരണത്തില്‍ പ്രതിഷേധിച്ചാണ് ഇരുവരും ഡ്രിപ്പ് സ്വീകരിക്കുന്നതും മരുന്നുകള്‍ കഴിക്കുന്നതും നിര്‍ത്തിയത്.ഇതേതുടര്‍ന്ന് മഹിജയുടെ ആരോഗ്യനില മോശമായതോടെ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡ്രിപ്പ് നല്‍കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജിഷ്ണു പ്രണോയിയുടെ മരണത്തിനു കാരണക്കാരായവരെ പിടികൂടണമെന്നും തങ്ങളോട് അതിക്രമം കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും ആശുപത്രിയില്‍ നിരാഹാരസമരം നടത്തുന്നത്.
പ്രതികളെ പിടികൂടാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ് മഹിജയും ബന്ധുക്കളും.

അതിനിടെ, വളയത്തെ വീട്ടില്‍ നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. കോഴിക്കോട് റൂറല്‍ എസ്പി പുഷ്‌കരന്‍ ഇന്ന് വളയത്തെ വീട്ടിലെത്തി അവിഷ്ണയെ സന്ദര്‍ശിച്ചു. തന്നെ ആശുപത്രിയിലേക്ക് മാറ്റരുതെന്നും ജിഷ്ണു കേസിലെ പ്രതികളെ പിടികൂടാത്തപക്ഷം മരണംവരെ നിരാഹാര സമരം നടത്തുമെന്നും അവിഷ്ണ റൂറല്‍ എസ്.പിയോട് പറഞ്ഞു.

 

Read more topics: jishnu mother, mahija, shifted, ICU
English summary
jishnu mother mahija shifted ICU
topbanner

More News from this section

Subscribe by Email