മന്ത്രിയുടെ മകന് ജയ്സണ്‍ ഉള്‍പ്പെട്ട റിയല്‍ എസ്റ്റേറ്റ് റിസോര്‍ട്ട് മാഫിയയുമായി ബന്ധപ്പെട്ടാണ് വിവാദമുയരുന്നത്. സി പി എം ശക്തികേന്ദ്രമായ ആന്തൂര്‍ നഗരസഭാ പരിധിയില്‍ മന്ത്രിപുത്രന്റെ നേതൃത്വത്തില്‍ ഭരണപ്രതിപക്ഷ രാഷ്ട്രീയ നേതൃതലങ്ങളില്‍ ബന്ധമുള്ള ഏതാനും പേരുടെ കൂട്ടായ്മയില്‍ ആയുര്‍വേദ റിസോര്‍ട്ടിനുള്ള പണികള്‍ ആരംഭിച്ചിരിക്കുകയാണ്. ആന്തൂരില്‍ പത്തേക്കര്‍ ഭൂമിയാണ് മന്ത്രിപുത്രന്റെ നേതൃത്വത്തില്‍ അടുത്തിടെ വാങ്ങിക്കൂട്ടിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ജെ ആന്‍ഡ് ഡി എന്ന പേരില്‍ മീന്‍കുന്നില്‍ മന്ത്രിപുത്രന്റെ ഉടമസ്ഥ പങ്കാളിത്തതത്തില് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മുഖ്യപങ്കാളികളായ ജയ്സണിന്റേയും ദിനേശ് എന്നയാളുടേയും പേരുകളിലെ ആദ്യ അക്ഷരമാണ് കമ്പനിക്കുള്ളത്.
മന്ത്രിയുടെ അടുത്ത ബന്ധുവായ ദിനേശ് ദുബൈയില്‍ ബിസിനസ് നടത്തുന്നയാളാണ്. ഇയാളുടെ ബിജെപി ബന്ധവും പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നുണ്ട്. ധര്‍മ്മശാലയില്‍ ഇ പി ജയരാജന്റെ മകനടക്കം ചേര്‍ന്ന് ഒരു ആയുര്‍വേദ സ്ഥാപനം തുറന്നിരുന്നു. എന്നാല്‍ കാര്യമായ പ്രവര്‍ത്തനമൊന്നും നടന്നിരുന്നില്ല. ഇപ്പോള്‍ പുതിയ പദ്ധതിയുടെ പ്രൊജക്ട് ഓഫീസായി ഈ സ്ഥാപനത്തെയാണ് ഉപയോഗപ്പെടുത്തുന്നത്. ഒരു ആയുര്‍വേദ വൈദ്യന് കൂടി ഈ സംരംഭത്തില്‍ പങ്കാളിയാണ്.
എറണാകുളം കേന്ദ്രമായുള്ള ഒരു കണ്‍സ്ട്രക്ഷന്‍, ഫഌറ്റ് ഗ്രൂപ്പും ഇവരുടെ ബിനാമിയാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. മാഹിയിലെ മുന്‍മന്ത്രിയായ കോണ്‍ഗ്രസ് നേതാവടക്കമുള്ള ഉന്നതര്‍ക്കു കൂടി ആന്തൂരിലെ പ്രൊജക്ടില്‍ പങ്കാളിത്തമുള്ളതായാണ് സൂചന.
തിരുവനന്തപുരത്ത് ഒരു പരസ്യഏജന്‍സി ആരംഭിക്കാനും പരിപാടിയുണ്ട്. മുൻപ് ദേശാഭിമാനിയുടെ ഭരണതലത്തില്‍ ഉന്നതപദവി വഹിച്ച പ്രമുഖനും അദ്ദേഹത്തിന്റെ സഹോദരനും ഇതില്‍ പങ്കാളികളാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഈ ഏജന്‍സി വഴിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു സംരംഭത്തിനും പരിപാടിയുള്ളത്.
പി.കെ.ശ്രീമതിയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു
മരുമകളുടെ നിയമനം പാർട്ടി അറിവോടെ, പെൻഷൻ വാങ്ങുന്നില്ല: പികെ ശ്രീമതി
ബാങ്ക് കവർച്ചാ ശ്രമം: പെരുങ്കള്ളിയും യുവാവും അറസ്റ്റിൽ