Sunday August 25th, 2019 - 7:23:pm
topbanner
topbanner

തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ ജോസഫ് വിഭാഗം നടത്തുന്നത് വ്യാജപ്രചരണം : ഡോ.ജയരാജ് എം.എല്‍.എ

JB
തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ ജോസഫ് വിഭാഗം നടത്തുന്നത് വ്യാജപ്രചരണം : ഡോ.ജയരാജ് എം.എല്‍.എ

 കോട്ടയം  : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ ഉണ്ട് എന്ന രീതിയില്‍ ജോസഫ് വിഭാഗം വ്യാജപ്രചരണം നടത്തുകയാണെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ. ജോസ് കെ.മാണി എം.പിയും, പി.ജെ ജോസഫ് എം.എല്‍.എയും സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന് കത്തുകള്‍ നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് തെരെഞ്ഞടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ കൂറുമാറ്റ നിരോധന നിയമപ്രകാരം തദ്ദേശസ്വയം ഭരണ സ്ഥാപനത്തില്‍ മത്സരിക്കുന്നവര്‍ക്ക് ഔദ്യോഗിക ചിഹ്നം അനുവദിക്കുവാന്‍ പദവിയുള്ള ആളിന് മാത്രമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് വിപ്പ് നല്‍കുന്നതിനുള്ള അധികാരമുള്ളൂ.
എന്നാല്‍ വിപ്പിന്റെ ആധികാരികത സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ പ്രസ്തുത തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെ പരിഗണിക്കുകയുള്ളൂ എന്നും ഉത്തരവില്‍ പറയുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിലെ കേരളാ കോണ്‍ഗ്രസ്സ് (എം) അംഗങ്ങള്‍ക്ക് ചിഹ്നം അനുവദിച്ച് നല്‍കിയത് പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റാണ്. അതേ ജില്ലാ പ്രസിഡന്റിന് മാത്രമെ വിപ്പ് നല്‍കാന്‍ അധികാരമുള്ളൂ എന്ന് പൂര്‍ണ്ണമായും ശരിവെയ്ക്കുന്നതാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. യഥാര്‍ത്ഥ ഉത്തരവ് മറച്ചുകൊണ്ടുള്ള വ്യാജപ്രജരണമാണ് ജോസഫ് വിഭാഗം നടത്തുന്നതെന്നും ജയരാജ് എം.എല്‍.എ പറഞ്ഞു.

English summary
jayaraj aganist pj joseph on election commission basis
topbanner

More News from this section

Subscribe by Email